ലോക്ഡൗൺ പ്രതിഷേധങ്ങള്‍ ഇന്നത്തെ മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്തേക്കും; പെരുന്നാളിന് കുടുതല്‍ ഇളവ് നല്‍കുന്ന കാര്യം പരിഗണനയില്‍

കടകൾ തുറക്കാത്തതിനെതിരായ വ്യാപാരികളുടെ പ്രതിഷേധം മന്ത്രിസഭ ഗൗരവത്തോടെ പരിഗണിക്കാനാണ് സാധ്യത

Update: 2021-07-15 02:14 GMT
Editor : Jaisy Thomas | By : Web Desk
Advertising

ലോക്ഡൗൺ നിയന്ത്രണങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ മന്ത്രിസഭ യോഗം ഇന്ന് ചർച്ച ചെയ്തേക്കും. കടകൾ തുറക്കാത്തതിനെതിരായ വ്യാപാരികളുടെ പ്രതിഷേധം മന്ത്രിസഭ ഗൗരവത്തോടെ പരിഗണിക്കാനാണ് സാധ്യത. വ്യാപാരികളുമായി നാളെ നടക്കുന്ന ചർച്ചയിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ചക്ക് വന്നേക്കും. സിനിമ ഷൂട്ടിങ് മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള സിനിമ സംഘടനകളുടെ നീക്കങ്ങളും പെരുന്നാളുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവുകൾ നൽകുന്ന കാര്യവും മന്ത്രിസഭ യോഗം പരിഗണിച്ചേക്കും.

അതേസമയം ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി താല്‍ക്കാലികമായി പിന്‍മാറി. വെള്ളിയാഴ്ച ചർച്ച നടത്താമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്. ഈയൊരു സാഹചര്യത്തിൽ ചർച്ച നടക്കുന്നതുവരെ സമരത്തിൽനിന്ന് പിന്മാറാണ് സമിതിയുടെ തീരുമാനം.

കഴിഞ്ഞ ദിസവം കോഴിക്കോട് മിഠായിത്തെരുവിൽ കടകൾ തുറക്കാൻ വ്യാപാരികൾ ശ്രമിച്ചത് വലിയ തോതിൽ സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി സംസ്ഥാനത്തുടനീളം കടകൾ തുറക്കാനായിരുന്നു നീക്കം. എന്നാൽ, ഇത് കൂടുതൽ സംഘർഷത്തിലേക്കു നീങ്ങും. വ്യാപാരികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് മാറുമെന്നും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലായിരിക്കണം സർക്കാർ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചതെന്നാണ് കരുതുന്നത്. 


Full View


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News