ലോക്സഭാ തെരഞ്ഞെടുപ്പ്; സി.പി.ഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കേരളത്തിൽ എൽ.ഡി.എഫ് അനുകൂല തരംഗമാണുള്ളതെന്നും ഉപതെരഞ്ഞെടുപ്പ് ഫലം അതിൻ്റെ സൂചനയാണെന്നും ബിനോയ് വിശ്വം

Update: 2024-02-26 11:14 GMT
Advertising

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാല് സി.പി.ഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. തൃശൂരിൽ വി.എസ് സുനിൽകുമാർ തന്നെ മത്സരിക്കും. വയനാട്ടിൽ ആനിരാജയും തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും മാവേലിക്കരയിൽ സി.എ അരുൺ കുമാറും മത്സരിക്കും. 

കേരളത്തിൽ എൽ.ഡി.എഫ് അനുകൂല തരംഗമാണുള്ളത്. ഉപതെരഞ്ഞെടുപ്പ് ഫലം അതിൻ്റെ സൂചനയാണ്. എൽ.ഡി.എഫ് തെരഞ്ഞെടുപ്പിന് സജ്ജമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. 20 ൽ 20 സീറ്റും ജയിക്കുകയാണ് ലക്ഷ്യം. സി.പി.ഐയുടെ നാല് സീറ്റും ജയിക്കും. സ്ഥാനാർഥികൾ ജനങ്ങൾക്കൊപ്പം നിന്നവരാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.  

യു.ഡി.എഫിൽ രാഷ്ട്രീയ ഐക്യമില്ലെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. "രാഹുലിന് ഇന്ത്യയിൽ എവിടേയും മത്സരിക്കാം. രാഹുലിനെ വയനാട്ടിലേക്കാണ് പറഞ്ഞയക്കുന്നതെങ്കിൽ കോൺഗ്രസ് ചില ചോദ്യങ്ങൾക്ക് ഉത്തരം പറയണം. ആരാണ് കോൺഗ്രസിൻ്റെ മുഖ്യ എതിരാളി? പ്രധാന പോരാട്ട വേദി ഏതാണ്? ബി.ജെ.പിയാണ് എതിരാളിയെങ്കിൽ രാഹുൽ ഉത്തരേന്ത്യയിൽ മത്സരിക്കണം" ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.  

തിരുവനന്തപുരത്തേക്ക് പന്ന്യന് പുറമെ കെ പ്രകാശ് ബാബു,സത്യന്‍ മൊകേരി എന്നീ പേരുകള്‍ കൂടി ഉയര്‍ന്നുവന്നിരുന്നു. മാവേലിക്കരയില്‍ സി.എ അരുണ്‍ കുമാറിന്‍റെ പേരാണ് സംസ്ഥാനനേതൃത്വം തയ്യാറാക്കിയത്. മുന്‍ എം.എല്‍.എ കെ അജിത്,മുന്‍ എം.പി ചെങ്ങറ സുരേന്ദ്രന്‍ ,സി.കെ ആശ എന്നീ പേരുകളും ജില്ലാ നേതൃത്വം നല്‍കിയിരുന്നു.

വയനാട്ടില്‍ ആനിരാജയക്കൊപ്പം സത്യന്‍ മൊകേരി,പിപി ,സുനീർ എന്നീ പേരുകളും പരിഗണനയിലുണ്ടായിരുന്നു. 15 സീറ്റുകളിലേക്കുള്ള സി.പി.എം സ്ഥാനാർഥികളെ നാളെയാണ് പ്രഖ്യാപിക്കുക. കോട്ടയം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥിയായി തോമസ് ചാഴിക്കാടനെ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News