ലോക്‌സഭാ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ചയിൽ നിന്നു മാറ്റണം -റസാഖ് പാലേരി

ഈ ദിവസം ഒഴിവാക്കി തെരഞ്ഞെടുപ്പ് നടത്താനുള്ള സാവകാശവും സമയവും ഉണ്ടെന്നിരിക്കെ തീരുമാനം പുനപരിശോധിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു

Update: 2024-03-18 12:55 GMT
Advertising

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ചയിൽ നിന്നു മാറ്റണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവ​ശ്യപ്പെട്ടു.  തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ ഷെഡ്യൂളിൽ 19, 26 തിയതികൾ വെള്ളിയാഴ്ചയാണ്. ഈ ദിവസത്തിലെ തെരഞ്ഞെടുപ്പ് ഇസ്‌ലാം മത വിശ്വാസികൾക്ക് ഉണ്ടാക്കുന്ന പ്രയാസങ്ങൾ മുൻ നിർത്തി ഇലക്ഷൻ ദിവസത്തിൽ മാറ്റം വരുത്തണം. ഈ ദിവസം ഒഴിവാക്കി തെരഞ്ഞെടുപ്പ് നടത്താനുള്ള സാവകാശവും സമയവും ഉണ്ടെന്നിരിക്കെ കമ്മീഷൻ തീരുമാനം പുനപരിശോധിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച ദിവസത്തെ ജുമുഅ നമസ്കാരം സമയബന്ധിതമായി നിർവഹിക്കേണ്ടതിനാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ഉത്തരവാദിത്വങ്ങളും പ്രവർത്തനങ്ങളും നിർവഹിക്കുന്നവർക്കും വോട്ടർമാർക്കും ഇത് വലിയ അസൗകര്യങ്ങളുണ്ടാക്കും.

പലർക്കും വോട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടാകും. സംസ്ഥാന സർക്കാരും ജനപ്രതിനിധികളും ഈ വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽ കൊണ്ട് വന്നു തിയതിയിൽ മാറ്റം വരുത്താൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News