മോന്‍സന്‍റെ വീടുകള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കാന്‍ നിര്‍ദേശിച്ചത് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ; കത്ത് പുറത്ത്

2019 ജൂൺ 13ന് ബെഹ്റ അയച്ച കത്തുകളുടെ പകർപ്പ് മീഡിയവണിന് ലഭിച്ചു

Update: 2021-09-28 03:28 GMT
Advertising

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസണ്‍ മാവുങ്കലിന്‍റെ വീടുകൾക്ക് പൊലീസ് സുരക്ഷയൊരുക്കാന്‍ ഡിജിപിയായിരിക്കെ ലോക്നാഥ് ബെഹ്റ നിർദേശം നല്‍കി. ആലപ്പുഴ എസ്പിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കുമാണ് ലോക്നാഥ് ബെഹ്റ കത്ത് നൽകിയത്. 2019 ജൂൺ 13ന് ഡിജിപി അയച്ച കത്തുകളുടെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

ചേര്‍ത്തലയിലെയും കൊച്ചിയിലെയും വീടുകള്‍ക്കുമാണ് പൊലീസ് സുരക്ഷ ഒരുക്കിയത്. അമൂല്യമായ പുരാവസ്തു ശേഖരമുള്ള മോന്‍സണ്‍ എഡിഷനെന്ന വീടിന് സുരക്ഷ ഒരുക്കാനാണ് ലോക്നാഥ് ബെഹ്റ കത്തില്‍ ആവശ്യപ്പെട്ടത്. നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൊച്ചിയിലെ വീട്. ചേര്‍ത്തലയിലേക്കും സമാനമായ കത്ത് പോയി. സുരക്ഷ ഒരുക്കിയെന്ന് ചൂണ്ടിക്കാട്ടി അതത് ജില്ലകളില്‍ നിന്നും തിരിച്ചും ഡിജിപിക്ക് കത്തയച്ചു.

കഴിഞ്ഞ ദിവസം ബെഹ്റ മോന്‍സനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് മോന്‍സന്‍റെ വീടിന് സുരക്ഷ ഒരുക്കാനും ബെഹ്റയാണ് നിര്‍ദേശം നല്‍കിയതെന്ന് വ്യക്തമാകുന്നത്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News