ലോകായുക്ത നിയമ ഭേദഗതി; മന്ത്രിസഭാ യോഗത്തിൽ എതിർപ്പറിയിച്ച് സി.പി.ഐ
ഭേഭഗതി ഭരണഘടന വിരുദ്ധമാണെന്നും ഓർഡിനൻസ് കൊണ്ട് വന്നത് ശരിയായില്ലെന്നും സി.പി.ഐ മന്ത്രിമാർ പറഞ്ഞു
ലോകായുക്ത നിയമ ഭേദഗതിയില്‍ മന്ത്രിസഭാ യോഗ ത്തിൽ എതിർപ്പ് അറിയിച്ച് സി.പി.ഐ. ഭേഭഗതി ഭരണഘടന വിരുദ്ധമാണെന്നും ഓർഡിനൻസ് കൊണ്ട് വന്നത് ശരിയായില്ലെന്നും സി.പി.ഐ മന്ത്രിമാർ പറഞ്ഞു. ഭേദഗതിക്ക് മുൻപ് രാഷ്ട്രീയ ചർച്ചക്ക് അവസരം കിട്ടിയില്ലെന്ന് മന്ത്രിമാര്‍ പരാതിയറിയിച്ചു.
ക്ലിഫ് ഹൗസിൽ സൗഹൃദ കാബിനറ്റ് ആരംഭിക്കാന്‍ ഇന്ന് കൂടിയ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എല്ലാ മാസത്തേയും ആദ്യ മന്ത്രിസഭ യോഗ ശേഷം മുഖ്യമന്ത്രിയുടെ വീട്ടിൽ വൈകിട്ട് ഒരു മണിക്കൂർ മന്ത്രിമാരുടെ യോഗം ചേരും..ആദ്യ യോഗം മാർച്ച് 7 നു നടക്കും. അതേസമയം ബസ് ചാർജ് വർദ്ധനവ് ഇന്നത്തെ മന്ത്രി സഭ പരിഗണിച്ചില്ല.
ഗവർണറുടെ ഫോട്ടോഗ്രാഫർക്ക് സ്ഥിര നിയമനം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു..കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നയാളെയാണ് സ്ഥിരപ്പെടുത്തിയത്..പുതിയ തസ്തിക സൃഷ്ടിച്ചാണ് നിയമനം. ഗവർണറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയത്.