ട്രെയിനിൽ യുവതിക്ക് നേരെ ആക്രമണം: പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്

പ്രതിയുടെ വലത് കണ്ണ് ഭാഗികമായി കേടായതിനാല്‍ പൂര്‍ണമായും തുറക്കാന്‍ പറ്റാത്ത നിലയിലാണ് എന്നാണ് പൊലീസ് പറയുന്ന പ്രധാന അടയാളം.

Update: 2021-04-30 05:30 GMT
By : Web Desk
Advertising

ഗുരുവായൂർ- പുനലൂർ പാസഞ്ചറിൽ മുളന്തുരുത്തി സ്വദേശിയായ യുവതി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടന്‍റെ ലുക്ക്ഔട്ട് നോട്ടീസ് ആണ് പൊലീസും റെയില്‍വെയും ചേര്‍ന്ന് പുറത്തിറക്കിയത്.

ഏപ്രില്‍ 28 ന് രാവിലെയാണ് ട്രെയിന്‍ യാത്രയ്ക്കിടെ യുവതി ആക്രമിക്കപ്പെട്ടത്. മുളന്തുരുത്തിക്കും പിറവം സ്റ്റേഷനും ഇടയില്‍ വെച്ചാണ് യുവതിക്ക് നേരെ അക്രമമുണ്ടായത്. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ എറണാകുളത്തോ കോട്ടയത്തോ റെയില്‍വെ പോലീസിനെ അറിയിക്കണമെന്നാണ് ലുക്ക്ഔട്ട് നോട്ടീസിലുള്ളത്. പ്രതിയുടെ വലത് കണ്ണ് ഭാഗികമായി കേടായതിനാല്‍ പൂര്‍ണമായും തുറക്കാന്‍ പറ്റാത്ത നിലയിലാണ് എന്നാണ് പൊലീസ് പറയുന്ന പ്രധാന അടയാളം.

മുളന്തുരുത്തി സ്വദേശിയായ യുവതി ചെങ്ങന്നൂരിൽ ജോലിക്ക് പോകാനായി മുളന്തുരുത്തി സ്റ്റേഷൻ നിന്നാണ് ട്രെയിനിൽ കയറിയത്. മുളന്തുരുത്തിയിൽ നിന്നും വണ്ടി എടുത്തതിന് ശേഷം ആയിരുന്നു ആക്രമണം. ക്രിമിനൽ പശ്ചാത്തലം ഉള്ള പ്രതിയെ ഉടൻ പിടികൂടണമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയ്‌ൽസ്‌ പ്രസിഡന്‍റ് ശ്രീമതി. ഗീത ആവശ്യപ്പെട്ടു. ട്രെയിനുകളിൽ സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തണമെന്നും അതോടൊപ്പം സ്റ്റേഷനുകളിൽ ഇപ്പോൾ നില നിൽക്കുന്ന സംവിധാനം ഉപയോഗിച്ച് ടിക്കറ്റ് എടുക്കുന്നത് വളരെ ബുദ്ധിമുട്ടേറിയതിനാൽ ട്രെയിനുകളിൽ സീറ്റ് ഉണ്ടെങ്കിലും യാത്രക്കാർ ട്രെയിൻ ഉപേക്ഷിച്ച്‌ മറ്റ് മാർഗ്ഗങ്ങൾ തേടാൻ നിർബന്ധിരാകുന്നു. ആയതിനാൽ യാത്രക്കാർക്ക് പര്യാപ്തമായ രീതിയിൽ ട്രെയിനുകളുടെ സമയം പുനർ ക്രമീകരിക്കണമെന്നും സ്ത്രീസുരക്ഷയുടെ കാര്യത്തിൽ അടിയന്തിര ശ്രദ്ധ കൊണ്ട് വരണമെന്നും ഫ്രണ്ട്‌സ് ഓൺ റെയ്‌ൽസ്‌ പറഞ്ഞു.

Tags:    

By - Web Desk

contributor

Similar News