ശബരിമല പാതയിൽ പ്ലാപ്പള്ളിക്കു സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞ നിലയിൽ
വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് ലോറി കണ്ടെത്തിയത്
Update: 2022-04-02 12:05 GMT
പത്തനംതിട്ട: ശബരിമല പാതയിൽ പ്ലാപ്പള്ളിക്കു സമീപം കമ്പകത്തുംപാറയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു.
ഡ്രൈവറെന്ന് സംശയിക്കുന്നയാളുടെ മൃതദേഹാവശിഷ്ടങ്ങൾ വാഹനത്തിന് സമീപത്ത് നിന്നു ലഭിച്ചു. വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് ലോറി കണ്ടെത്തിയത്.
ഏകദേശം മൂന്ന് ദിവസം മുമ്പ് അപകടം നടന്നെന്നാണ് പ്രാഥമിക നിഗമനം. ദുർഗന്ധത്തെ വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലോറി കണ്ടെത്തിയത്. മഹാരാഷ്ട്ര രജിസ്‌ട്രേഷൻ ലോറിയാണ് കൊക്കയിൽ നിന്ന് കണ്ടെത്തിയത്. സിമന്റായിരുന്നു വാഹനത്തിലെന്നാണ് പ്രാഥമിക വിലയിരുത്തൽ.