കോട്ടയത്ത് പാറമടയിൽ ലോറി മറിഞ്ഞു; ഡ്രൈവറെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

ഇന്നലെ രാത്രിയാണ് ലോറി 100 അടിയോളം താഴ്ചയുള്ള ക്വാറിയിൽ വീണത്

Update: 2022-03-12 06:09 GMT
Advertising

കോട്ടയത്ത് മറിയപ്പള്ളി മുട്ടത്തെ പാറമടയിൽ മറിഞ്ഞ ലോറിയിൽനിന്ന് ഡ്രൈവറെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് ലോറി 100 അടിയോളം താഴ്ചയുള്ള ക്വാറിയിൽ വീണത്. തിരുവനന്തപുരം പാറശ്ശാല സ്വദേശി ഡ്രൈവർ അജി കുമാറിനെ കുറിച്ച് വിവരമില്ല. സമീപത്തുള്ള വളം ഡിപ്പോയിൽ വളം കയറ്റാനെത്തിയ ലോറി ക്വാറിയിൽ വീഴുകയായിരുന്നു. ഇന്നലെ അഗ്നിശമന സേനയുടെ സ്‌കൂബാ ഡൈവേഴ്‌സ് വാഹനം കണ്ടെത്തിയിരുന്നു. നിരവധി വർഷം വാഹനം ഓടിച്ച് പരിചയമുള്ളയാളാണ് അജികുമാർ. ദേഹാസ്യസ്ഥ്യം ഉണ്ടായോയെന്നാണ് സംശയം.

ഇന്നലെ രാത്രി രണ്ടുമണി വരെ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. ക്രെയിനെത്തിച്ചിട്ടും രക്ഷയുണ്ടായിരുന്നില്ല. വാഹനം പുറത്തുനിന്ന് നോക്കിയാൽ കാണാത്ത തരത്തിൽ ആണ്ടുകിടക്കുകയാണ്. ലോറി ഉയർത്താൻ ചങ്ങനാശേരിയിൽ നിന്ന് രണ്ട് ക്രെയിൻ കൊണ്ടുവരികയാണ്. അതുവഴിയെങ്കിലും വാഹനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷ.

Full View

Lorry overturns at Paramada in Kottayam; Efforts to rescue the driver continue

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News