ഇടുക്കിയില്‍ കൈഞരമ്പ് മുറിച്ച് കൊക്കയില്‍ ചാടിയ യുവാവ് മരിച്ചു; യുവതി ആശുപത്രിയില്‍
ആത്മഹത്യ ചെയ്യുമെന്ന് ഇരുവരും ചേർന്ന് ഇന്ന് രാവിലെ സുഹൃത്തുക്കൾക്ക് വീഡിയോ സന്ദേശം അയച്ചിരുന്നു.
Update: 2021-09-02 14:09 GMT
ഇടുക്കി മറയൂരിൽ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ യുവാവ് മരിച്ചു. പെരുമ്പാവൂർ സ്വദേശി പാദുർഷ ആണ് മരിച്ചത്. 30 വയസ്സായിരുന്നു.
കാന്തല്ലൂർ ബ്രഹ്മരം വ്യൂ പോയിന്‍റിൽ നിന്ന് യുവാവും യുവതിയും കൊക്കയിലേക്ക് ചാടുകയായിരുന്നു. ഇരുവരും കൈഞരമ്പ് മുറിച്ച ശേഷം കൊക്കയിൽ ചാടിയതാണെന്നാണ് പൊലീസിന്‍റെ നിഗമനം.
കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യ ചെയ്യുമെന്ന് ഇരുവരും ചേർന്ന് ഇന്ന് രാവിലെ സുഹൃത്തുക്കൾക്ക് വീഡിയോ സന്ദേശം അയച്ചിരുന്നു.