'ശബരിമലയിലെ അരവണ നിർമാണത്തിനുപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത ഏലക്ക': പരിശോധനാ റിപ്പോർട്ട് സമർപ്പിച്ചു
കീടനാശിനിയുടെ അംശം അടങ്ങിയ സുരക്ഷിതമല്ലാത്ത ഏലക്കയാണ് ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തൽ
Update: 2023-01-04 14:38 GMT
തിരുവനന്തപുരം: ശബരിമലയിലെ അരവണ നിർമാണത്തിനുപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത ഏലക്കയെന്ന് തിരുവനന്തപുരം ലാബിലെ പരിശോധനാ റിപ്പോർട്ട്. കീടനാശിനിയുടെ അംശം അടങ്ങിയ സുരക്ഷിതമല്ലാത്ത ഏലക്കയാണ് ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തൽ .
പരിശോധനാ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. ഏലക്ക വിതരണം സംബന്ധിച്ച് അയ്യപ്പ സ്‌പൈസസ് കമ്പനി നൽകിയ ഹർജിയിലായിരുന്നു കോടതി നടപടി