ലക്സ് ക്യാമ്പര്‍വാന്‍ എത്തി; കേരള ടൂറിസത്തിന് ഇനി പുത്തന്‍ ഉണര്‍വ്

തിരുവനന്തപുരത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് വാഹനം ഔദ്യോഗികമായി പുറത്തിറക്കി.

Update: 2021-12-04 01:52 GMT
Advertising

കേരള ടൂറിസത്തിന്‍റെ കാരവാന്‍ പദ്ധതിക്ക് ഉണര്‍വേകാന്‍ ലക്സ് ക്യാമ്പര്‍വാന്‍ എത്തി. സര്‍ക്കാരുമായി സഹകരിച്ച് ഹോളിഡെയ്സ് ഇന്ത്യ പ്രൈവറ്റാണ് കാരവാന്‍ എത്തിച്ചത്. തിരുവനന്തപുരത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് വാഹനം ഔദ്യോഗികമായി പുറത്തിറക്കി.

നാലാളുള്ള അണുകുടുംബത്തിന് ആസ്വദിച്ച് കാടും മലയും വാഹനത്തില്‍ താമസിച്ചും സഞ്ചരിച്ചും കാണാവുന്ന വാഹനമാണിത്. കര്‍ണാടക ആസ്ഥാനമായ കമ്പനി സര്‍ക്കാരുമായി കൈകോര്‍ത്താണ് കാരാവാന്‍ എത്തിച്ചത്.

ടൂറിസം വകുപ്പ് ആരംഭിച്ച പദ്ധതിക്ക് ഇതിനോടകം നല്ല പ്രതികരണമാണ് ലഭിച്ചത്. കാരവാന് വേണ്ടി അപേക്ഷിച്ചവരുടെ എണ്ണ 198 ആയി. കാരവാന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 54 അപേക്ഷയും ലഭിച്ചു. ഹൌസ് ബോട്ട് ആരംഭിച്ച് മൂന്നര പതിറ്റാണ്ടിനു ശേഷമാണ് മറ്റൊരു വലിയ പദ്ധതി ടൂറിസം വകുപ്പ് വിഭാവനം ചെയ്യുന്നത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News