വിധികൾ മോദിക്ക് പ്രയാസമുണ്ടാക്കാത്തത്; സുപ്രിംകോടതിയോട് നാണമില്ലേ എന്ന് ചോദിക്കേണ്ടിവരും: എം.എ ബേബി
ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ വിധി അപമാനകരമാണെന്നും എം.എ ബേബി പറഞ്ഞു.
Update: 2024-02-03 17:07 GMT
കണ്ണൂർ: സുപ്രിംകോടതിക്കെതിരെ വിമർശനവുമായി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. നരേന്ദ്ര മോദിക്ക് പ്രയാസമുണ്ടാക്കാത്ത രീതിയിലാണ് സുപ്രിംകോടതി പല കേസുകളിലും വിധി പറയുന്നതെന്ന് ബേബി പറഞ്ഞു. ഇടയ്ക്ക് ചില കേസുകളിൽ നിഷ്പക്ഷ വിധിയുണ്ടാകും. അതും മോദിക്ക് പ്രയാസമുണ്ടാക്കാത്ത രീതിയിലായിരിക്കും. സുപ്രിംകോടതിയോട് നാണമില്ലേ എന്ന് ചോദിക്കേണ്ടിവരുമെന്നും ബേബി പറഞ്ഞു.
അദാനിയുമായി ബന്ധപ്പെട്ട കേസുകളിൽ വാദി പ്രതിയാകുന്നതാണ് കണ്ടത്. ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ വിധി അപമാനകരമാണ്. വിമർശനത്തിന്റെ പേരിൽ കേസെടുത്താലും പ്രശ്‌നമില്ലെന്നും ബേബി പറഞ്ഞു.