'ആരാണ് മതവിദ്വേഷം പടർത്തുന്നത്, ഒരു മന്ത്രിയാണ് അന്യമതസ്ഥരെ വെടിവയ്ക്കാൻ ആഹ്വാനം ചെയ്യുന്നത്'; കുറിപ്പുമായി എംഎ ബേബി

"നരേന്ദ്ര മോദി സർക്കാറിലെ ഒരു മന്ത്രിയാണ് അന്യമതസ്ഥരെ വെടിവയ്ക്കാൻ ആഹ്വാനം ചെയ്തു കൊണ്ട് മുദ്രാവാക്യം വിളിച്ചു കൊടുക്കുന്നത് "

Update: 2022-05-24 08:03 GMT
Editor : abs | By : Web Desk
Advertising

ആലപ്പുഴയിൽ വിദ്യാർത്ഥിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ആർഎസ്എസിന്റെ മറുപുറമാണ് എസ്ഡിപിഐ എന്നും വർഗീയ വിഷത്തിൽ രണ്ടു സംഘടനകളും പിന്നിലല്ല എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ നരേന്ദ്രമോദി സർക്കാറിലെ ഒരു മന്ത്രിയാണ് അന്യമതസ്ഥരെ വെടിവയ്ക്കാൻ ആഹ്വാനം ചെയ്തത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുറിപ്പിന്‍റെ പൂര്‍ണരൂപം

ആരാണ് മതവിദ്വേഷം പടർത്തുന്നത്?

നരേന്ദ്ര മോദി സർക്കാറിലെ ഒരു മന്ത്രിയാണ് അന്യമതസ്ഥരെ വെടിവയ്ക്കാൻ ആഹ്വാനം ചെയ്തു കൊണ്ട് മുദ്രാവാക്യം വിളിച്ചു കൊടുക്കുന്നത്. ഇതിനെത്തുടർന്നാണ് വടക്കുകിഴക്കൻ ദില്ലിയിലെ മുസ്ലിം മേഖലകളിൽ വർഗീയലഹള നടത്തിയത്. അന്ന് വെറും പാർലമെന്റ് അംഗമായിരുന്ന ഇദ്ദേഹം ഇതിനുശേഷമാണ് കേന്ദ്രത്തിൽ മന്ത്രിയായി നിയമിക്കപ്പെടുന്നത്. അനുരാഗ് ഠാക്കൂർ മാത്രമല്ല മതദ്വേഷപ്രസംഗം നടത്തുന്നത്. നമ്മുടെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കം ആരും അതിൽ നിന്ന് മാറിനിന്നിട്ടില്ല.

കേരളത്തിലും ശശികലയെപ്പോലെ വശങ്ങളിൽ നില്ക്കുന്നവർ മാത്രമല്ല വർഗീയവിഷം പടർത്തുന്നത്. ആർഎസ്എസ് രാഷ്ട്രീയമുള്ള ആരും അതിൽനിന്ന് മാറിനിൽക്കുന്നില്ല.

ആർഎസ്എസിന്റെ മറുപുറമാണ് എസ്ഡിപിഐയും മറ്റും. അക്രമത്തിലും വർഗീയവിഷത്തിലും ആർഎസ്എസിന് ഒട്ടും പിന്നിലല്ല ഇവരും. എണ്ണത്തിൽ കുറവാണെങ്കിലും വണ്ണത്തിൽ ഒപ്പം.

എസ്ഡിപിഐ യുടെ ഒരു ജാഥയിൽ ഒരു കുട്ടിയെക്കൊണ്ടു വിളിപ്പിച്ച മതവിദ്വേഷമുദ്രാവാക്യം എന്നെ ദുഃഖിതനാക്കുകയാണുണ്ടായത്. ഈ പ്രായത്തിൽ തന്നെ വർഗീയവിഷത്തിന്റെ ഒരു ഇരയാണല്ലോ ആ കുട്ടി!  




Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News