മാധ്യമം 'എജുകഫെ' രജിസ്ട്രേഷൻ അവസാന ഘട്ടത്തിൽ
മലപ്പുറത്ത് കോട്ടക്കൽ രാജാസ് സ്കൂൾ ഗ്രൗണ്ടിൽ ഏപ്രിൽ 26, 27 തിയ്യതികളിൽ. കോഴിക്കോട്ട് ബീച്ചിന് സമീപം ഇന്റസ് ഗ്രൗണ്ടിൽ ഏപ്രിൽ 29, 30 തിയ്യതികളിൽ.
കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേളയായ മാധ്യമം എജുകഫെയുടെ രജിസ്ട്രേഷൻ അവസാനഘട്ടത്തിൽ. രജിസ്ട്രേഷന് ആവേശകരമായ പ്രതികരണമാണ് വിദ്യാർഥികളിൽ നിന്നും ലഭിക്കുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്കായി നിരവധി ഓഫറുകൾ എജുകഫെയുടെ വേദിയിൽ കാത്തിരിക്കുന്നുണ്ട്. മാത്രമല്ല, ഓൺലൈനായി രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികളിൽനിന്ന് തെരഞ്ഞെടുക്കുന്നവർക്കായി നിരവധി സമ്മാനങ്ങളും ടൂർ പാക്കേജുകളുമടക്കം ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ സെഷനുകൾക്കു പുറമെ മക്കളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട് ആശങ്കയിൽ കഴിയുന്ന രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പ്രത്യേകം സെഷനുകളും എജുകഫെയിൽ കാത്തിരിക്കുന്നുണ്ട്. സിവിൽ സർവിസിന്റെ പാഠങ്ങളുമായി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്, മെന്റലിസ്റ്റ് ആദി, രാജമൂർത്തി, ഡോ. മാണി പോൾ, ഡോ. സുലൈമാൻ മേലപ്പത്തൂർ, മഹ്റൂഫ് സി.എം, ഉമർ അബ്ദുസ്സലാം, നിഷാദ് റാവുത്തർ തുടങ്ങി നിരവധി പ്രമുഖർ എജുകഫെയിയിൽ വിദ്യാർഥികളുമായി സംവദിക്കും.
10, 11, 12 ഡിഗ്രി ക്ലാസുകളിലെ കുട്ടികളെ ഫോക്കസ് ചെയ്യുന്ന ഈ ആഗോള വിദ്യാഭ്യാസ മേളയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിക്കും കൂടാതെ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഭാഗമാവാൻ അവസരമുണ്ടാകും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കൊച്ചി തുടങ്ങി നാല് വേദികളിലാണ് ഇത്തവണ എജുകഫെ നടക്കുക. കൊമേഴ്സ്, സിവിൽ സർവിസ്, മാനേജ്മെന്റ്, മെഡിക്കൽ, എൻജിനീയറിങ്, വിദേശ പഠനം തുടങ്ങി എല്ലാ മേഖലകളുമായി ബന്ധപ്പെട്ട കരിയർ സെഷനുകളും സ്റ്റാളുകളും കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പങ്കെടുക്കുന്ന ഈ വിദ്യാഭ്യാസ മേളയുടെ ഭാഗമായുണ്ടാകും. അഭിരുചിക്കനുസരിച്ചുള്ള കരിയർ തെരഞ്ഞെടുക്കുന്നതിന് വിദ്യാർഥികളെ സഹായിക്കാൻ സിജി ടീമിന്റെ സെഷനുകളും സൈക്കോളജിക്കൽ കൗൺസിലിങ്, കരിയർ മാപ്പിങ്, മോട്ടിവേഷണൽ സെഷനുകൾ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, മോക് ടെസ്റ്റുകൾ, ടോപ്പേഴ്സ് ടോക്ക്, സക്സസ് ചാറ്റ് തുടങ്ങിവയും എജുകഫെയിൽ അരങ്ങേറും. അന്താരാഷ്ട്ര തലത്തിൽതന്നെ ഏറെ മുൻപന്തിയിൽ നിൽക്കുന്ന സർവകലാശാലകളുടെയും കോളജുകളുടെയും സ്റ്റാളുകളും കൗൺസിലിങ്ങുമെല്ലാം എജുകഫെയെ മറ്റു വിദ്യാഭ്യാസ മേളകളിൽനിന്ന് വ്യത്യസ്തമാക്കുന്നു.
നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്. വാട്സപ് മുഖേനയും രജിസ്റ്റർ ചെയ്യാം ഫോൺ നമ്പർ: 9645007172.