മഹാരാജാസ് സംഘർഷം: 13 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു
നടപടി എസ്.എഫ്.ഐ പ്രവർത്തകനെ മർദിച്ച കേസിൽ
കൊച്ചി: മഹാരാജാസ് സംഘർഷത്തിൽ 13 വിദ്യാർഥികളെ സസ്പെന്‍ഡ് ചെയ്തു. എസ്.എഫ്.ഐ പ്രവർത്തകനെ മർദിച്ച കേസിലെ പ്രതികള്‍ക്കെതിരെയാണ് നടപടി. കെ.എസ്.യു - ഫ്രറ്റേണിറ്റി പ്രവർത്തകരെ മർദിച്ച കേസിലെ പ്രതികള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.സംഘർഷത്തിൽ എസ്.എഫ്.ഐ, കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് മർദനമേറ്റിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രി നടന്ന സംഘര്‍ഷത്തിന് പിന്നാലെ കോളജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നു. ബുധാനാഴ്ചയാണ് കോളജ് തുറന്നത്. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വിദ്യാര്‍ഥികളെ കോളജില്‍ പ്രവേശിപ്പിക്കരുതെന്നും ആറ് മണിക്ക് ശേഷം വിദ്യാര്‍ഥികള്‍ ക്യാംപസില്‍ തങ്ങരുതെന്നും ഇന്നലെ ചേര്‍ന്ന പി.ടി.എ യോഗം തീരുമാനിച്ചിരുന്നു. വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളില്‍ എസ് എഫ്ഐ ജില്ലാ പ്രസിഡന്റിനെ ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.