ഉണ്ണിയേശുവിന്‍റെ തിരുപ്പിറവി അറിയിച്ച് മലബാറിലെ ദേവാലയങ്ങള്‍
കോഴിക്കോട് ദേവമാതാ കത്തീഡ്രലിലില്‍ നടന്ന ചടങ്ങുകള്‍ക്ക് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്‍കി
വിശ്വാസ ദീപ്തിയില്‍ മണ്ണിലും വിണ്ണിലും നക്ഷത്ര വെളിച്ചം നിറച്ച് പുണ്യരാവിനെ വിശ്വാസികള്‍ വരവേറ്റു. അള്‍ത്താരയിലെ ഉണ്ണിയേശുവിന്റെ രൂപം പുല്‍കൂട്ടിലെത്തിച്ച് പുരോഹിതര്‍ ശുശ്രൂശകള്‍ നടത്തി. കോഴിക്കോട് ദേവമാതാ കത്തീഡ്രലിലില്‍ നടന്ന ചടങ്ങുകള്‍ക്ക് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്‍കി. പാതിരാ കുര്‍ബാനകള്‍ നടന്നു. പ്രാർഥന ഭരിതമായ മനസ്സുകളുമായി നൂറ് കണക്കിന് വിശ്വാസികള്‍ പള്ളികളെത്തി. രാത്രി 11.45 നാണ് തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചത്.
താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫാദര്‍ മാത്യു മാവേലില്‍ നേത്യത്വം നല്‍കി. കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ ബിഷപ്പ് വര്‍ഗീസ് ചക്കാലിക്കലാണ് മുഖ്യകാര്‍മികത്വം വഹിച്ചത്.
താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ ഇന്ന് നടക്കുന്ന ക്രിസ്മസ് ദിന ശുശ്രൂഷകള്‍ക്ക് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനാനിയിലും മുഖ്യ കാര്‍മികത്വം വഹിക്കും.