കേന്ദ്രസര്‍ക്കാര്‍ നടപടി ചരിത്രവിരുദ്ധം; മലബാറിൽ നടന്നത് ബ്രിട്ടീഷ് വിരുദ്ധ സമരമെന്ന് സ്പീക്കര്‍

"പൊതുവിഷയങ്ങളില്‍ നിലപാട് പറയും, സ്പീക്കര്‍ പദവിയെന്നാല്‍ സന്യാസിയായിരിക്കലല്ല".

Update: 2021-08-25 07:37 GMT
Editor : Suhail | By : Web Desk
Advertising

മലബാർ സമരത്തിലെ രക്ഷസാക്ഷികളെ വെട്ടിമാറ്റുന്ന കേന്ദ്രസർക്കാർ നടപടി ചരിത്രവിരുദ്ധമെന്ന് സ്പീക്കർ എം.ബി രാജേഷ്. മലബാർ സമരവുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകൾക്ക് എതിരെ മനപ്പൂർവം വിവാദമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.

മലബാർ സമരത്തെ കുറിച്ചുള്ള തന്‍റെ അഭിപ്രായത്തിൽ മാറ്റമില്ല. ബ്രിട്ടീഷുകാർക്കെതിരെയും ജൻമിത്വത്തിന് എതിരായും നടന്ന സമരമാണ് മലബാർ വിപ്ലവം. അതിനെ വർ​ഗീയതയുടെ അടിസ്ഥാനത്തിലല്ല വിലയിരുത്തേണ്ടത്. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്നും സ്പീക്കർ പറഞ്ഞു.

സ്പീക്കർ ഒരു വിഷയത്തിലും നിലപാടില്ലാത്ത വ്യക്തിയല്ല. ഏല്ലാവർക്കുമുള്ള പൗരസ്വാതന്ത്ര്യം സ്പീക്കർക്കുണ്ട്. സ്പീക്കര്‍ പദവിയെന്നാല്‍ സന്യാസിയായിരിക്കലല്ല. പൊതുവിഷയങ്ങളിൽ നിലപാട് പറയും. അത് ഭരണഘടനാ വിരുദ്ധമല്ല. കക്ഷിരാഷ്ട്രീയത്തിൽ ഇടപെടില്ലെന്നു മാത്രമേയുള്ളുവെന്നും സ്പീക്കർ പറഞ്ഞു.

മലബാർ സമരത്തെ കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചകൾ നടക്കട്ടെ. ചരിത്രം സത്യസന്ധമായി മനസ്സിലാക്കാൻ അത് നല്ലതാണെന്നും സ്പീക്കർ പറഞ്ഞു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News