യുവതി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് ഭർതൃവീട്ടുകാർ; കഴുത്തിനേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പാലക്കാട് ആറ് വർഷം മുമ്പ് ഭർത്താവിന്‍റെ വീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന് ആരോപണം

Update: 2021-06-26 02:07 GMT
Advertising

പാലക്കാട് ആറ് വർഷം മുമ്പ് ഭർത്താവിന്‍റെ വീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന് ആരോപണം. മരിച്ച യുവതിയുടെ മകൾ പിന്നീട് പീഡനത്തിരയാവുകയും ചെയ്തു. രണ്ട് കേസിലും പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നില്ലെന്ന് യുവതിയുടെ കുടുംബം പറയുന്നു.

2015 ജൂലൈ അഞ്ചിനാണ് 22 വയസുള്ള യുവതി പെരിന്തൽമണ്ണക്കടുത്തെ ഭർത്താവിന്‍റെ വീട്ടിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ഭർത്തൃവീട്ടുകാർ പറഞ്ഞു. സംശയം തോന്നി പരാതി നൽകി ഒന്‍പത് മാസത്തിനു ശേഷം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. യുവതിയെ ഭർത്താവ് കൊലപെടുത്തിയതാണെന്ന് യുവതിയുടെ മതാവ് പറയുന്നത്.

മലപ്പുറം ജില്ലാക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. മൂന്ന് വയസുള്ള മകളെ പിതാവ് പീഡിപ്പിച്ച സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. എന്നാൽ രണ്ട് കേസിലും അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണെന്നാണ് പരാതി.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

Similar News