മലപ്പുറം കൊളത്തൂരിൽ ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരൻ മരിച്ചു
പള്ളിയിൽ നമസ്‌കാരം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന നീറ്റാണിമ്മൽ സ്വദേശി അലവിക്കുട്ടിയാണു മരിച്ചത്
Update: 2024-12-17 03:03 GMT
മലപ്പുറം: കൊണ്ടോട്ടി കൊളത്തൂരിൽ ടിപ്പർ ലോറി മറിഞ്ഞു വഴിയാത്രക്കാരൻ മരിച്ചു. കരിങ്കൽ കയറ്റി വന്ന ലോറി ദേഹത്തേക്ക് മറിയുകയായിരുന്നു. പള്ളിയിൽ നമസ്‌കാരം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന നീറ്റാണിമ്മൽ സ്വദേശി അലവിക്കുട്ടിയാണു മരിച്ചത്.
ഇന്നു രാവിലെ ആറു മണിയോടെയാണ് അപകടം. ദേശീയപാതയിൽ വിമാനത്താവള ജങ്ഷനിലാണു ലോറി നിയന്ത്രണം വിട്ടു മറിഞ്ഞത്. ലോറിക്കടിയിൽ കുടങ്ങിയ അലവിക്കുട്ടിയെ ക്രെയിൻ എത്തിച്ചാണു പുറത്തെടുത്തത്. തത്ക്ഷണം തന്നെ മരിച്ചതായാണു വിവരം.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ.
Summary: Passerby died after a tipper lorry overturned in Kolathur, Kondotty, Malappuram.