കോഴിക്കോട്ടെ സ്വിഗ്ഗി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു
ജില്ലാ ലേബർ ഓഫീസറുമായും ഇന്ന് ചർച്ചയുണ്ടാകും
Update: 2024-12-17 03:21 GMT
കോഴിക്കോട്: കോഴിക്കോട്ടെ സ്വിഗ്ഗി ഭക്ഷണ വിതരണ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു . തൊഴിൽമന്ത്രിയുടെ ഇടപെടലിലാണ് അനിശ്ചിതകാല സമരം നിർത്തിയത് . 23ന് മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടക്കും. ജില്ലാ ലേബർ ഓഫീസറുമായും ഇന്ന് ചർച്ചയുണ്ടാകും.
ഇന്നലെ സമരം ചെയ്ത സ്വിഗ്ഗിയുടെ സിഐടിയു യൂണിയൻ നേതാവിന് മർദനമേറ്റിരുന്നു. തലക്ക് പരിക്കേറ്റ അമീർ ചികിത്സയിലാണ്. മാനേജ്മെന്‍റിന്‍റെ ആളുകളാണ് മർദ്ദിച്ചതെന്ന് ജീവനക്കാർ പറഞ്ഞു. ആദ്യം സെക്യൂരിറ്റിക്കാരനെ ജീവനക്കാർ മർദിച്ചെന്നാണ് മാനേജ്മെന്‍റിന്‍റെ വാദം.