വ്യാജ നമ്പര്‍ പ്ലേറ്റുമായി നിരത്തിൽ ഓടിയിരുന്ന വാഹനം മലപ്പുറം ആര്‍.ടി.ഒ പിടികൂടി

രേഖകളൊന്നുമില്ലാത്ത വാഹനം വിദ്യാർഥികളുമായി സ്‌കൂളിലേക്ക് സർവീസ് നടത്തുന്നതിനിടയിലാണ് പിടിയിലായത്‌

Update: 2022-03-06 02:21 GMT
Editor : Lissy P | By : Web Desk
Advertising

വ്യാജ നമ്പർ പ്ലേറ്റുമായി നിരത്തിൽ ഓടിയിരുന്ന വാഹനം മലപ്പുറം ആർ.ടി.ഒ പിടികൂടി. രേഖകളൊന്നുമില്ലാത്ത വാഹനത്തിൽ വിദ്യാർഥികളുമായി സ്‌കൂളിലേക്ക് സർവീസ് നടത്തുന്നതിനിടെയാണ് മോട്ടോർ വാഹനവകുപ്പ് പിടികൂടിയത്. ഫിറ്റ്‌നസ്സും, മറ്റു രേഖകളുമില്ലാത്ത ക്രൂയിസർ വാഹനം 20 ഓളം വിദ്യാർത്ഥികളുമായി പോകുന്നതിനിടെ ആണ് മോട്ടോർ വാഹനവകുപ്പ് പിടികൂടിയത്.

കെ.എൽ. 07 ബി.ഡി 1259 എന്ന നമ്പറിലുള്ള മറ്റൊരു ക്രൂയിസർ വാഹനത്തിന്റെ നമ്പർ ഉപയോഗിച്ചായിരുന്നു വ്യാജൻ നിരത്തിലിറങ്ങിയിരുന്നത്. കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മോട്ടോർ വാഹനവകുപ്പ് പരിശോധന.

വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനം കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥർ പിന്നീട് യഥാർത്ഥ വാഹന ഉടമയെ വിളിച്ചുവരുത്തി. ഈ വാഹനത്തിന്റെ രേഖകൾ പരിശോധിച്ച ശേഷം വിട്ടു നൽകി. വ്യാജ നമ്പറുമായി വാഹനമുപയോഗിച്ച കോഡൂർ സ്വദേശി നൗഷാദ് റഹ്‌മാനിൽ നിന്ന് 14000 രൂപയോളം പിഴ ഈടാക്കും. പൊലീസിൽ വിവരമറിയിക്കുമെന്നും, ആവശ്യമെങ്കിൽ വാഹനം പൊലീസിന് കൈമാറുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News