പാലക്കാട് സ്വകാര്യ ബസ്സിൽ സ്ത്രീയെ വെട്ടി പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

ആക്രമണത്തിന് പിന്നിൽ മുൻവൈരാ​ഗ്യം

Update: 2024-10-11 08:52 GMT
Advertising

പാലക്കാട്: സ്വകാര്യ ബസ്സിൽ സ്ത്രീയെ വെട്ടി പരിക്കേൽപ്പിച്ചു. പുതുക്കോട് അഞ്ച്മുറി സ്വദേശി ഷമീറക്കാണ് പരിക്കേറ്റത്. പുതുക്കോട് കാരപൊറ്റ മാട്ടുവഴി സ്വദേശി മഥൻകുമാറാണ് ആക്രമിച്ചത്. കാരപ്പൊറ്റ വഴി സർവീസ് നടത്തുന്ന തൃശൂർ- പഴയന്നൂർ സ്വകാര്യ ബസിൽ വച്ചാണ് സംഭവം നടന്നത്. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് സംഭവം.

കാരപ്പൊറ്റ മാട്ടുവഴി ബസ് നിർത്തിയപ്പോൾ പ്രതി വാക്കത്തി ഉപയോഗിച്ച് ഷമീറയെ വെട്ടുകയായിരുന്നു. കൈക്ക് പരിക്കേറ്റ ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതരമല്ല. പ്രതിയെ വടക്കഞ്ചേരി പൊലീസ് പിടികൂടി വധശ്രമത്തിന് കേസെടുത്തു. മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News