വാക്സിൻ സ്വീകരിക്കാത്ത യുവാവിന് വാക്‌സിൻ സ്വീകരിച്ചതായി മൊബൈല്‍ സന്ദേശം
കോവിഡ് വാക്സിൻ സ്വീകരിക്കാത്ത യുവാവിനു ഹരിയാനയിൽ നിന്നും വാക്‌സിൻ സ്വീകരിച്ചതായി മൊബൈല്‍ സന്ദേശം
കോവിഡ് വാക്സിൻ സ്വീകരിക്കാത്ത യുവാവിനു ഹരിയാനയിൽ നിന്നും വാക്‌സിൻ സ്വീകരിച്ചതായി മൊബൈല്‍ സന്ദേശം. കോഴിക്കോട് കൂമ്പാറ സ്വദേശി വടക്കേടത്തു സുനേഷ് ജോസഫിനാണ് ആരോഗ്യ വകുപ്പില്‍ നിന്ന് തെറ്റായ മൊബൈല്‍ സന്ദേശം ലഭിച്ചത്.
ജൂൺ 29ന് ആണ് സുനേഷ് ജോസഫിന്റെ മൊബൈലിലേക്ക് മെസേജ് വന്നത്. താങ്കളുടെ കോവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് വിജയകരമായി പൂർത്തിയായി എന്നായിരുന്നു മൊബൈല്‍ സന്ദേശം. വാക്‌സിൻ ചെയ്യാൻ രജിസ്റ്റർ ചെയ്തതല്ലാതെ വാക്‌സിൻ സ്വീകരിക്കാത്ത തനിക്ക് എങ്ങനെ മെസേജ് വന്നു എന്ന് സുനേഷിന് ഇപ്പോഴും മനസ്സിലായിട്ടില്ല.
തന്റെ പാസ്പോര്‍ട്ട് നമ്പർ, പേര്, വയസ് ബെനിഫിഷറി നമ്പർ എല്ലാം ശരിയാണ്. ജൂൺ 29ന് ഹരിയാനയിലെ പാൽറ പിഎച്ച്.സി1 ൽ നിന്നും കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചു എന്നാണ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
more to watch...