മണ്ഡലകാലത്തിന് സമാപനം; ശബരിമലയിൽ ഇന്ന് മണ്ഡല പൂജ

അര ലക്ഷത്തോളം പേരാണ് പ്രത്യേക പൂജകളിൽ പങ്കെടുക്കാനും ദർശനം നടത്താനും ബുക്ക് ചെയ്തിരിക്കുന്നത്

Update: 2022-12-27 01:34 GMT
Advertising

പത്തനംത്തിട്ട: മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമലയിൽ മണ്ഡല പൂജ ഇന്ന്. അര ലക്ഷത്തോളം പേരാണ് പ്രത്യേക പൂജകളിൽ പങ്കെടുക്കാനും ദർശനം നടത്താനും ബുക്ക് ചെയ്തിരിക്കുന്നത്. മകരവിളക്ക് മഹോത്സവത്തിനായി ഈ മാസം 30 ന് വീണ്ടും നട തുറക്കും.

41 ദിവസം നീണ്ടു നിന്ന മണ്ഡലകാലത്തിനു പരിസമാപ്തി കുറിച്ചുകൊണ്ടാണ് ഇന്ന് മണ്ഡലപൂജ നടക്കുക. പുലർച്ചെ മൂന്ന് മണി മുതൽ നട തുറന്നതിനാൽ വൻ ഭക്തജന തിരക്കാണ് സന്നിധാനമാകെ. ധനു രാശിയിൽ നിന്ന് മകരം രാശിയിലേക്ക് സൂര്യൻ മാറുന്ന സമയമാണ് മണ്ഡല മൂഹൂർത്തമായി കണക്കാക്കുന്നത്.

ഉച്ചയ്ക്ക് 12:30 നും ഒരുമണിക്കും മധ്യേയുള്ള ഈ സമയത്താണ് അയ്യപ്പ വിഗ്രത്തിൽ തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ. മണ്ഡല പൂജ പൂർത്തിയാക്കി ഇന്ന് രാത്രി 11.30 നാണ് ഹരിവരാസനം പാടിനടയടക്കുക. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും. ജനുവരി 14ന് ആണ് മകരവിളക്ക് മഹോത്സവം .

Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News