മഞ്ചേരി നഗരസഭാ കൗൺസിലറുടെ കൊലപാതകക്കേസിലെ മുഖ്യപ്രതിക്കു വെട്ടേറ്റു
2022 മാർച്ചിലാണ് കൗൺസിലറായിരുന്ന അബ്ദുൽ ജലീലിനെ പ്രതികള്‍ കരിങ്കല്ലുകൊണ്ടു തലക്കടിച്ചു കൊലപ്പെടുത്തിയത്
മലപ്പുറം: മഞ്ചേരി നഗരസഭാ കൗൺസിലറായിരുന്ന അബ്ദുൽ ജലീലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു വെട്ടേറ്റു. കേസിലെ ഒന്നാം പ്രതി നെല്ലിക്കുത്ത് സ്വദേശി ഷുഹൈബിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി 12.30ഓടെയാണു സംഭവം. നെല്ലിക്കുത്ത് സ്‌കൂളിനു സമീപത്തുവച്ചാണ് യുവാവിനു വെട്ടേറ്റത്. സംഭവത്തിന് ജലീല്‍ വധവുമായി ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല. മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
2022 മാർച്ച് 28ന് പയ്യനാട് താമരശ്ശേരിയിൽ വച്ചാണ് അബ്ദുൽ ജലീലിനെ കൊലപ്പെടുത്തുന്നത്. വാഹനത്തിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. കരിങ്കല്ലുകൊണ്ടു തലക്കടിച്ചാണ് പ്രതികൾ ജലീലിനെ കൊലപ്പെടുത്തിയത്.
Summary: The accused in the case of murder of Manjeri municipal councilor Abdul Jaleel was hacked