മരാമണ്‍ കണ്‍വൻഷന് പമ്പാ മണൽപ്പുറത്ത് ഇന്ന് തുടക്കം
ഈ മാസം 18 വരെ നീണ്ടുനിൽക്കുന്ന കണ്‍വൻഷനിൽ മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും
Update: 2024-02-11 02:11 GMT
പത്തനംതിട്ട: ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കൺവൻഷനായ മാരാമൺ കൺവൻഷന് ഇന്ന് തുടക്കം. കോഴഞ്ചേരി പമ്പാ മണൽപ്പുറത്ത് നടക്കുന്ന കൺവെൻഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപൊലിത്ത ഉദ്ഘാടനം ചെയ്യും. ഈ മാസം 18 വരെ നീണ്ടുനിൽക്കുന്ന കണ്‍വൻഷനിൽ മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. 14 ന് നടക്കുന്ന എക്യുമെനിക്കൽ സമ്മേളനത്തിൽ വിവിധ സഭകളിലെ സഭാ അധ്യക്ഷൻമാർ പങ്കെടുക്കും.
കൺവൻഷൻ നഗറിൽ കുടിവെള്ളം ശുചിമുറികൾ എന്നിവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്. ആംബുലൻസ് സൗകര്യം, മെഡിക്കൽ സംഘം എന്നിവയും സജ്ജമാണ്. കൺവൻഷനിൽ ആളുകൾക്ക് എത്തിചേരുന്നതിനായി കെ.എസ്.ആർ.ടി.സി യുടെ പ്രത്യേക സർവീസുകളുണ്ട്. വിവിധ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ കൺവൻഷനിൽ പങ്കെടുക്കും.