സിറോ മലബാർ സഭയിലെ കുർബാന ഏകീകരണം; വിശ്വാസികൾ സമർപ്പിച്ച ഹരജി ഇന്ന് പരിഗണിക്കും

എറണാകുളം അങ്കമാലി അതിരൂപത വിശ്വാസി കൂട്ടായ്മ നല്‍കിയ ഹരജി ജില്ലാ സെഷൻസ് കോടതിയാണ് പരിഗണിക്കുക

Update: 2021-11-23 01:24 GMT
Editor : Jaisy Thomas | By : Web Desk
Advertising

സിറോ മലബാർ സഭയിലെ കുർബാന ഏകീകരണം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി വിശ്വാസികൾ സമർപ്പിച്ച ഹരജി കോടതി ഇന്ന് പരിഗണിക്കും. എറണാകുളം അങ്കമാലി അതിരൂപത വിശ്വാസി കൂട്ടായ്മ നല്‍കിയ ഹരജി ജില്ലാ സെഷൻസ് കോടതിയാണ് പരിഗണിക്കുക. താമരശ്ശേരി, തൃശൂർ രൂപതകളിലെ വിശ്വാസികളും കോടതിയെ സമീപിച്ചിട്ടുണ്ട്. കാനോനിക നിയമമനുസരിച്ച് വത്തിക്കാൻ എടുത്ത തീരുമാനം സിവിൽ കോടതികളിൽ ചോദ്യം ചെയ്യാൻ വ്യക്തികൾക്ക് കഴിയില്ലെന്നാണ് കർദിനാൾ ആല‌ഞ്ചേരിയടക്കമുള്ളവരുടെ നിലപാട്. നവംബർ 28ന് ബസലിക്കകളിൽ കുർബാന പരിഷ്കാരം നടപ്പാക്കുമെന്നാണ് വൈദികർക്ക് കർദിനാൾ അയച്ച കത്തിൽ പറയുന്നത്.

അതേസമയം ഓർത്തഡോക്സ് - യാക്കോബായ പള്ളി തർക്കവുമായി ബന്ധപ്പെട്ട കേസുകൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സുപ്രിം കോടതി വിധി പ്രകാരം പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണമാവശ്യപ്പെട്ടുള്ള ഹരജികളാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ സിംഗിൾ ബഞ്ചിനു മുന്നിലുള്ളത്. പള്ളിത്തർക്കം സംബന്ധിച്ചുള്ള സുപ്രിം കോടതി വിധി നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും ചർച്ചകളിലൂടെ ഇരു സഭകളും ഉചിതമായ തീരുമാനമെടുക്കണമെന്നുമാണ് കോടതിയുടെ നിലപാട്. ജഡ്ജിമാരെ ഭയപ്പെടുത്തി കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്‍മാറ്റിക്കുവാൻ ചിലർ ശ്രമിക്കുന്നതായും എന്ത് സംഭവിച്ചാലും കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News