ചിറ്റിലഞ്ചേരിയിൽ വൻ ലഹരി വേട്ട; ഒരു കോടിയോളം രൂപയുടെ ലഹരിമരുന്നുകള്‍ പിടികൂടി

ആലത്തൂർ, കൊല്ലംകോട്, പാലക്കാട് എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിപദാർത്ഥങ്ങൾ പിടികൂടിയത്

Update: 2022-12-27 08:25 GMT
Advertising

പാലക്കാട്: ചിറ്റിലഞ്ചേരിയിൽ വൻ ലഹരി വേട്ട. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഒരു കോടിയോളം രൂപയുടെ ലഹരിപദാർത്ഥങ്ങൾ പിടികൂടി. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. മംഗലംഡാം വക്കാല സ്വദേശി സുദേവൻ 41,  ഇടുക്കി സ്വദേശികളായ രഞ്ജിത്ത് 27, മനോജ് 30 എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആലത്തൂർ, കൊല്ലംകോട്, പാലക്കാട് എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിപദാർത്ഥങ്ങൾ പിടികൂടിയത്.

ഇഞ്ചി കൃഷി നടത്തുന്നതിനായി വാടകയ്ക്ക് എടുത്ത ഗോഡൗണിൽ അയൽസംസ്ഥാനങ്ങളിൽ നിന്ന് ലഹരിപദാർത്ഥങ്ങൾ എത്തിച്ച് സംഘം കച്ചവടം നടത്തി വരികയായിരുന്നു. വെളുത്തുള്ളി കൊണ്ടുവരുന്നതിന്‍റെ മറവിലാണ് അയൽസംസ്ഥാനങ്ങളിൽ നിന്നും ലഹരി വസ്തുക്കൾ സംസ്ഥാനത്തേക്ക് എത്തിച്ചത്. 336 ചാക്ക് ഹാൻസ്, കോൾ ലിപ്പ് എന്നിവയാണ് പിടികൂടിയത്. പിടികൂടിയ ഉൽപ്പന്നത്തിന് മൊത്തവില തന്നെ 30 ലക്ഷം രൂപയോളം വരും.

ഒരു കോടി രൂപയിലധികം വില ലഭിക്കുന്ന രീതിയിലാണ് ഇവയ്ക്ക് വില ഈടാക്കുന്നത്. 324 പെട്ടികളിലായി സൂക്ഷിച്ച ഹാൻസ് കൊണ്ടുവരാൻ ഉപയോഗിച്ച ലോറി ഉൾപ്പെടെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻ ശേഖരം പിടികൂടിയത്. പിടികൂടിയ ലഹരിപദാർത്ഥങ്ങളെയും പ്രതികളെയും ആലത്തൂർ പോലീസിന് കൈമാറി.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News