മട്ടന്നൂരിൽ യു.ഡി.എഫ്. ആഹ്‌ളാദ പ്രകടനത്തിന് നേരെ ആക്രമണം; നാല് യുഡിഎഫ് പ്രവർത്തകർക്ക് പരിക്ക്

ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് യുഡിഎഫ് ആരോപിച്ചു.

Update: 2022-08-22 19:35 GMT
Editor : abs | By : Web Desk
Advertising

കണ്ണൂർ: മട്ടന്നൂർ മുൻസിപ്പാലിറ്റി ഇലക്ഷൻ റിസൾട്ടിന് പിന്നാലെ പൊറോറയിൽ യുഡിഎഫ് ആഹ്‌ളാദ പ്രകടനത്തിന് നേരെ ആക്രമണം. നാല് യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു. മധുസൂദനൻ, ജിതിൻ പി.പി, രത്‌ന കെ. വിനയ ആർ.കെ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് യുഡിഎഫ് ആരോപിച്ചു.

മട്ടന്നൂരിൽ തുടർച്ചയായി ആറാം തവണയും ഭരണം പിടിച്ചെടുക്കാനായതിന്റെ ആശ്വാസത്തിലാണ് എൽഡിഎഫ് ക്യാമ്പ്. യുഡിഎഫ് നേരത്തേയുണ്ടായിരുന്ന ഏഴ് സീറ്റ് ഇക്കുറി ഇരട്ടിയാക്കാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലുമാണ്. 7 സീറ്റുകൾ കുറഞ്ഞത് പരിശോധിക്കാനാണ് എൽഡിഎഫ് തീരുമാനം. നഗരസഭയിലെ 35 വാര്‍ഡുകളിലേക്കാണ് തിരഞ്ഞടുപ്പ് നടന്നത്. 21 സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തിയപ്പോള്‍ 14 സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചത്. മൊത്തം വാര്‍ഡുകളിലെ ഇരുമുന്നണികളുടേയും വോട്ട് വ്യത്യാസം കണക്കാക്കുമ്പോള്‍ നാലായിരത്തോളം വോട്ടുകളുടെ മുന്‍തൂക്കമാണ് എല്‍ഡിഎഫിനുള്ളത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News