മട്ടന്നൂർ നഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി: സീറ്റ് നില ഇരട്ടിയാക്കി യുഡിഎഫ്

35ൽ 21 സീറ്റുകൾ എൽഡിഎഫ് നേടിയപ്പോൾ 14 സീറ്റാണ് യുഡിഎഫിന് ലഭിച്ചത്. ഇതിൽ ഏഴു സീറ്റുകളാണ് യുഡിഎഫ് അധികം നേടിയത്.

Update: 2022-08-22 06:45 GMT
Editor : rishad | By : Web Desk
Advertising

കണ്ണൂര്‍: മട്ടന്നൂർ നഗരസഭ ഭരണം എൽഡിഎഫ് നിലനിർത്തി. 35ൽ 21 സീറ്റുകൾ എൽഡിഎഫ് നേടിയപ്പോൾ 14 സീറ്റാണ് യുഡിഎഫിന് ലഭിച്ചത്. ഇതിൽ ഏഴു സീറ്റുകളാണ് യുഡിഎഫ് അധികം നേടിയത്. 2017ല്‍ ഏഴ് സീറ്റുകളാണ് യുഡിഎഫിനുണ്ടായിരുന്നത്. മട്ടന്നൂർ എച്ച് എച്ച് എസ് എസിലാണ് വോട്ടെണ്ണല്‍ നടന്നത്. പൊതുതിരഞ്ഞെടുപ്പിൽ 84.61 ശതമാനമായിരുന്നു പോളിംഗ്. ആകെയുള്ള 38811 വോട്ടർമാരിൽ 32837 പേരാണ് വോട്ട് ചെയ്തു. 35 വാർഡുകളിലുമായി 111 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ഇത്തവണ പോസ്റ്റൽ ബാലറ്റിന് ആരും അപേക്ഷിച്ചിട്ടില്ല.

Full View

Summary-Mattannur municipal poll result 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News