മേയർ- ഡ്രൈവർ തർക്കം; കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന യദുവിന്റെ ഹരജി തള്ളി

യദുവിന്റേത് അതീവ ഗൗരവത്തിലുള്ള കേസല്ലെന്ന പ്രോസിക്യൂട്ടറുടെ വാദവും കേസിന്റെ ഇതുവരെയുള്ള റിപ്പോർട്ടും പരിഗണിച്ചാണ് ഹരജി തള്ളിയത്‌

Update: 2024-05-27 15:39 GMT

KSRTC ഡ്രൈവർ യദു, മേയർ ആര്യ രാജേന്ദ്രൻ 

Advertising

തിരുവനന്തപുരം: മേയർ- ഡ്രൈവർ തർക്കത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഡ്രൈവർ യദുവിന്റെ ഹരജി തള്ളി. യദുവിന്റേത് അതീവ ഗൗരവത്തിലുള്ള കേസല്ലെന്ന പ്രോസിക്യൂട്ടറുടെ വാദവും കേസിന്റെ ഇതുവരെയുള്ള റിപ്പോർട്ടും പരിഗണിച്ചാണ് കോടതി ഹരജി തള്ളിയത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

മേയർ - ഡ്രൈവർ വിഷയത്തിൽ തർക്കമുണ്ടായ ദിവസം പൊലീസ് ഇന്ന് പുനരാവിഷ്‌കരിച്ചിരുന്നു. ഇതുവഴി ഡ്രൈവർ യദു ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചെന്ന് സ്ഥിരീകരിക്കുന്ന സാഹചര്യത്തെളിവുകൾ ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി.

ഇതിനിടെ മേയറുടെ ഭർത്താവും എം.എൽ.എയുമായ സച്ചിൻ ദേവ് ബസിൽ കയറിയതിന്റെ സാക്ഷിമൊഴി പൊലീസിന് ലഭിച്ചു. ബസിൽക്കയറി യദുവിനോട് ബസ് തമ്പാനൂർ ഡിപ്പോയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞതായുള്ള സാക്ഷിമൊഴികളാണ് ലഭിച്ചത്. ബസിലെ യാത്രക്കാരും കണ്ടക്ടർ സുബിനുമാണ് മൊഴികൾ നൽകിയത്. ഒപ്പം കണ്ടക്ടർ ഇത് ട്രിപ്പ് ഷീറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി അന്വേഷണ റിപ്പോർട്ടും തുടർന്ന് കുറ്റപത്രവും സമർപ്പിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.



Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News