തിരുവനന്തപുരത്ത് ഓടയില്‍ മാലിന്യമൊഴുക്കിയ ടെക്‌സ്‌റ്റൈല്‍ സ്ഥാപനത്തിനെതിരെ നടപടി

ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം നിക്ഷേപിക്കാന്‍ ശ്രമിച്ച ഒന്‍പതുപേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു

Update: 2024-07-20 02:41 GMT
Editor : Shaheer | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

തിരുവനന്തപുരം: തലസ്ഥാനത്ത് ഓടയില്‍ മാലിന്യമൊഴുക്കിയ വ്യാപാരസ്ഥാപനത്തിനെതിരെ നടപടി. ഓടയിലേക്ക് കക്കൂസ് മാലിന്യമൊഴുക്കിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ മേയര്‍ നിര്‍ദേശം നല്‍കി. അട്ടക്കുളങ്ങര രാമചന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍സിനെതിരെയാണ് നടപടി. ഇന്നലെ രാത്രി നൈറ്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മാലിന്യം ഒഴുക്കുന്നത് കണ്ടെത്തിയത്.

ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം നിക്ഷേപിക്കാന്‍ ശ്രമിച്ച ഒന്‍പതുപേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. വാഹനമടക്കമാണു പിടിച്ചെടുത്തത്. ഇവര്‍ക്ക് 45,090 രൂപ കോര്‍പറേഷന്‍ പിഴ ചുമത്തുകയും ചെയ്തിരുന്നു. വനിതകളുടെ ഹെല്‍ത്ത് സ്‌ക്വാഡ് ആണ് ഇവരെ പിടികൂടിയത്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ അറിയിച്ചിട്ടുണ്ട്. മൂന്ന് ടീമുകളായി വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനകളിലാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം നിക്ഷേപിക്കാന്‍ ശ്രമിച്ചവരെ വനിതാ ഹെല്‍ത്ത് സ്‌ക്വാഡ് പിടികൂടിയത്.

ഒരു മനുഷ്യജീവന്‍ നഷ്ടപ്പെട്ടിട്ടും യാതൊരു കൂസലുമില്ലാതെ വീണ്ടും അതേ തോടിന്റെ മറ്റു ഭാഗങ്ങളില്‍ മാലിന്യം വലിച്ചെറിയാന്‍ തുനിയുന്നത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. സംഭവത്തില്‍ കര്‍ശനമായ നടപടികള്‍ തന്നെ സ്വീകരിക്കുമെന്നും മേയര്‍ വ്യക്തമാക്കി.

Full View

Summary: Mayor instructs to take action against the textile firm that dumped waste in the drain in Thiruvananthapuram

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News