മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധം: കെ.യൂ.ഡബ്ല്യൂ.ജെ

നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത നിയന്ത്രണമാണ് മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയത്

Update: 2022-06-27 07:02 GMT
Advertising

തിരുവനന്തപുരം: നിയമസഭയിൽ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം അങ്ങേയറ്റം അപലപനീയവും ജനാധിപത്യ വിരുദ്ധവുമാണെന്ന്  കേരള പത്രപ്രവർത്തക യൂണിയൻ. നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത നിയന്ത്രണമാണ് മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയത്. മീഡിയ റൂമിൽ ഒഴികെ എല്ലായിടത്തും മാധ്യമപ്രവർത്തകർക്ക് അപ്രഖ്യാപിത വിലക്കാണ് ഏർപ്പെടുത്തിയത്. മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റേയും ഓഫീസുകളിൽ പ്രവേശിക്കുന്നത് വിലക്കിയതിലൂടെ ജനത്തിന്റെ അറിയാനുള്ള അവകാശത്തെയാണ് ഹനിക്കുന്നത്. പി.ആർ.ഡി ഔട്ടിലൂടെ നൽകുന്ന ദൃശ്യങ്ങൾ ഭരണപക്ഷത്തിന്റേത് മാത്രമാകുന്നതും മാധ്യമ സ്വാതന്ത്ര്യത്തിന് തുരങ്കം വെക്കുന്ന നടപടിയാണ്. സ്വതന്ത്രമാധ്യമപ്രവർത്തനം ഇല്ലാതാക്കുന്നതിനുള്ള നീക്കമാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് പത്രപ്രവർത്തക യൂണിയൻ പറഞ്ഞു.

വാച്ച് ആന്റ് വാച്ച് വാർഡിന് പറ്റിയ തെറ്റാണെന്ന നിയമസഭാ സ്പീക്കറുടെ ഓഫീസിന്റെ വാദം അംഗീകരിക്കാനാവില്ല. ഇതുവരെയില്ലാത്ത എന്ത് പ്രത്യേക സംഭവമാണ് വാച്ച് ആൻഡ് വാർഡ് മാധ്യമപ്രവർത്തകർക്ക് നിയന്ത്രണം ഏർപ്പെടുന്നതിലേയ്ക്ക് നയിച്ചതെന്ന് സ്പീക്കർ വ്യക്തമാക്കേണ്ടതുണ്ട്. മാധ്യമ വിലക്ക് അടിയന്തരമായി പിൻവലിക്കണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി റെജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News