ഗവർണറുടെ നടപടി ശുദ്ധ ഫാസിസം: ഐ.എൻ.എൽ
''കൈരളി, മീഡിയവൺ ചാനലുകളോട് ഐക്യദാർഢ്യപ്പെട്ടുകൊണ്ട് ഗവർണറുടെ വാർത്താ സമ്മേളനം ബഹിഷ്‌കരിച്ച റിപ്പോർട്ടർ ചാനൽ നടപടി ശ്ലാഘനീയമാണ്.''
Update: 2022-11-07 07:47 GMT
കോഴിക്കോട്: വാർത്താസമ്മേളനത്തിലേക്ക് ക്ഷണിച്ചുവരുത്തി മാധ്യമങ്ങളോട് ഇറങ്ങിപ്പോകാൻ കൽപിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ശുദ്ധ ഫാസിസമാണെന്ന് ഐ.എൻ.എൽ. ഗവർണറുടെ ഔദ്ധിത്യവും ധിക്കാരവും അദ്ദേഹത്തിന്റെ മനോനിലയെ ബാധിച്ചോയെന്ന് സംശയിക്കേണ്ടതുണ്ട്. എങ്കിൽ രാജ്യഭവനിൽനിന്ന് കുറച്ചു ദിവസത്തേക്കെങ്കിലും വിട്ടുനിന്ന് വിശ്രമമെടുക്കണമെന്ന് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ് പ്രസ്താവിച്ചു.
കൈരളി, മീഡിയവൺ ചാനലുകളോട് ഐക്യദാർഢ്യപ്പെട്ടുകൊണ്ട് ഗവർണറുടെ വാർത്താ സമ്മേളനം ബഹിഷ്‌കരിച്ച റിപ്പോർട്ടർ ചാനൽ നടപടി ശ്ലാഘനീയമാണ്. മറ്റു മാധ്യമങ്ങളും ഇതേ നിലപാട് സ്വീകരിക്കേണ്ടതായിരുന്നുവെന്നും അസീസ് പറഞ്ഞു.