നടിയെ ആക്രമിച്ച കേസ്: അതിജീവിതയെ മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിച്ചെന്ന് ഹൈക്കോടതി

വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവും ദിലീപും തമ്മിൽ ബന്ധമെന്ന് സംശയിച്ചു

Update: 2022-09-23 02:34 GMT
Advertising

വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള നടിയുടെ ഹരജി തള്ളിയ ഹൈക്കോടതി വിധിയിൽ മാധ്യമങ്ങൾക്ക് രൂക്ഷ വിമർശനം. അതിജീവിതയെ മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിച്ചെന്ന് ഹൈക്കോടതി. തുടക്കം മുതൽ പരാതിക്കാരിക്ക് സംശയമാണെന്നും ജസ്റ്റിസ് സിയാദ് റഹ്മാന്‍ നിരീക്ഷിച്ചു. അതേസമയം വിചാരണ കോടതി മാറ്റത്തിനെതിരെയുള്ള ഹരജി തള്ളിയതിനെതിരെ അതിജീവിത സുപ്രിംകോടതിയെ സമീപിക്കും.

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ആദ്യം ആരോപണമുന്നയിച്ചു. ഹരജി ആദ്യം പരിഗണിച്ച ബെഞ്ച് പിന്മാറണമെന്ന് നടി ആവശ്യപ്പെട്ടു. വിചാരണ കോടതിയിൽ സംശയമുന്നയിച്ചു കോടതി മാറ്റത്തിനായി ഹരജി നൽകി. വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവും ദിലീപും തമ്മിൽ ബന്ധമെന്ന് സംശയിച്ചു. ചില ടി.വി ചാനലുകൾ മാസങ്ങളോളം നിരന്തരം ഈ വിഷയം ചർച്ച ചെയ്തു. കേസിന്‍റെ വിചാരണ സംബന്ധിച്ച തെറ്റായ പൊതുബോധം ഉണ്ടാക്കി. മാധ്യമങ്ങൾ സൃഷ്ടിച്ച തെറ്റായ ധാരണയ്ക്ക് നടി ഇരയായിട്ടുണ്ടെന്നും കോടതി പറഞ്ഞു.

കോടതിയിലെ വസ്തുതകൾ അറിയാതെയും നിയമ വശങ്ങള്‍ മനസിലാക്കാതെയും മാധ്യമ വിചാരണ മുൻധാരണകളുണ്ടാക്കുന്നു. കേസിൽ ശരിയുടെയും ന്യായത്തിന്‍റെയും യുക്തിയുടെയും പരിധിക്കപ്പുറം മാധ്യമങ്ങൾ കടന്നിരിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News