മീഡിയവൺ സംപ്രേഷണവിലക്ക്: ഞെട്ടിക്കുന്ന കടന്നാക്രമണമെന്ന് സിദ്ധാർത്ഥ് വരദരാജൻ
മീഡിയവണിന്റെ സംപ്രേഷണവിലക്ക് നീതീകരിക്കാനാകില്ലെന്നു മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും എം.പിയുമായ ദ്വിഗ്‍വിജയ് സിങ്. ചാനലിനെതിരായ നടപടി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംപ്രേഷണ വിലക്ക് ഞെട്ടിപ്പിക്കുന്ന കടന്നാക്രമണമാണെന്ന് ദി വയർ എഡിറ്റർ സിദ്ധാർത്ഥ് വരദരാജൻ പറഞ്ഞു
മീഡിയവൺ ഉടമകൾ വൻകിട മാധ്യമ സ്ഥാപനങ്ങളോ കോർപറേറ്റുകളോ അല്ലെന്നും സാധാരണക്കാർ അടങ്ങുന്ന എഴുപത്തിയായ്യായിരം ഓഹരി പങ്കാളികളാണെന്നും ദ്വിഗ്‌വിജയ് സിങ് പറഞ്ഞു. ഇങ്ങനെ ഒരു ചാനൽ എങ്ങനെ ദേശസുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും അദ്ദേഹം ചോദിച്ചു.
മീഡിയവണിനു സുരക്ഷാ അനുമതി പത്രം നൽകാതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് സിദ്ധാർത്ഥ് വരദരാജൻ പറഞ്ഞു. മാധ്യമങ്ങൾ അടച്ചുപൂട്ടാനായി ഉദ്യോഗസ്ഥ വൃന്ദത്തെ അധികാരപ്പെടുത്തുന്നത് അപകടകരമാണ്. സർക്കാർ തെറ്റ് തിരുത്തുകയും മാധ്യമങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കുകയും വേണം.
ദലിതരും ന്യൂനപക്ഷങ്ങളും അനുഭവിക്കുന്ന പ്രശ്ങ്ങൾ ഉയർത്തികാട്ടുന്ന ചാനലാണ് മീഡിയവണെന്നു ഡാനിഷ് അലി എം.പി. ഇങ്ങനെയൊരു ചാനലിനെ വിലക്കിയത് ദൗർഭാഗ്യകരമാണ്. മീഡിയവണിനെതിരായ നടപടി പിൻവലിക്കണമെന്നാണ് രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരും ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്.
വ്യാപക പ്രതിഷേധം
മീഡിയവൺ വിലക്കിനെതിരെ വ്യാപക പ്രതിഷേധം. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൗരാവലി കൂട്ടായ്മ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു. മലപ്പുറം കുന്നുമ്മലിൽ നടന്ന പ്രതിഷേധ സംഗമം എ പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടിയിലെ പ്രതിഷേധം ടി.വി ഇബ്രാഹിം എം എൽ ഉദ്‌ഘാടനം നിർവഹിച്ചു . മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, മങ്കട, എടവണ്ണ എന്നിവിടങ്ങളിലും പൗരാവലി കൂട്ടായ്മ പ്രതിഷേധ സംഗമങ്ങൾ നടത്തി. പൊന്നാനിയിലുൾപ്പെടെ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മകളിൽ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
News Summary : MediaOne ban: Siddhartha Varadarajan calls it a 'shocking attack'