'ആർത്തവ അവധി മറ്റു സർവകലാശാലകളിലും നടപ്പാക്കണം'; കുസാറ്റിലെ വിദ്യാർഥിനികൾ പറയുന്നു

ആർത്തവ അവധി സംബന്ധിച്ച് എസ്.എഫ്.ഐ നടത്തിയ നീക്കങ്ങളിൽ അഭിമാനമുണ്ടെന്നും വിദ്യാർഥിനികൾ

Update: 2023-01-14 12:53 GMT
Editor : afsal137 | By : Web Desk
Advertising

എറണാകുളം: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ആർത്തവ അവധി അനുവദിച്ചുള്ള ഉത്തരവിൽ സന്തോഷം പ്രകടിപ്പിച്ച് വിദ്യാർഥിനികൾ. ആർത്തവ അവധി മറ്റു സർവകലാശാലകളിലും സ്‌കൂൾ തലത്തിലും തൊഴിലിടങ്ങളിലും പ്രാവർത്തികമാക്കണമെന്നും വിദ്യാർഥിനികൾ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് മീഡിയവണിനോട് വിദ്യാർഥിനികളുടെ പ്രതികരണം.

സർവകലാശാലയിലെ എസ്.എഫ്ഐ യൂണിയൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രാറുടെ തീരുമാനം. യൂണിവേഴ്‌സിറ്റി യൂണിയൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത് മുതൽ ആർത്തവ അവധി സംബന്ധിച്ച ചർച്ചകൾ സജീവമാക്കിയിരുന്നു. ഇതു സംബന്ധിച്ച് രജിസട്രാറുമായി സംസാരിച്ചപ്പോൾ അദ്ദേഹത്തിൽ നിന്നും അനുകൂലമായ സമീപനമാണുണ്ടായതെന്ന് വിദ്യാർഥിനികൾ പറഞ്ഞു.

ആർത്തവ അവധി വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും അനുവദിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടിരുന്നു. ക്രിസ്മസ് അവധി കഴിഞ്ഞ് യൂണിയൻ സമർപ്പിച്ച അപേക്ഷയിലാണ് വിദ്യാർഥിനികൾക്ക് അനുകൂലമായ ഉത്തരവുണ്ടായത്. നിലവിൽ വിദ്യാർഥികൾക്ക് 75 ശതമാനം ഹാജർ അനിവാര്യമാണ്. എന്നാൽ ഈ ഉത്തരവ് പ്രാബല്യത്തിലാകുന്നതോടെ വിദ്യാർഥിനികൾക്ക് രണ്ട് ശതമാനം ഇളവ് അനുവദിക്കും. ഇത് ആശ്വാസകരമായെന്നും ആർത്തവ അവധി സംബന്ധിച്ച് എസ്.എഫ്.ഐ നടത്തിയ നീക്കങ്ങളിൽ അഭിമാനമുണ്ടെന്നും വിദ്യാർഥിനികൾ കൂട്ടിച്ചേർത്തു.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News