പാലക്കാട് ബസിൽ നിന്ന് തെറിച്ച് വീണ് മധ്യവയസ്‌കൻ മരിച്ചു
ഹമ്പ് ചാടുമ്പോൾ അടയ്ക്കാത്ത വാതിലിലൂടെ വീഴുകയായിരുന്നു
Update: 2022-11-18 17:20 GMT
പാലക്കാട്: ബസിൽ നിന്ന് തെറിച്ച് വീണ് മധ്യവയസ്‌കൻ മരിച്ചു. പാലക്കാട് എരിമയൂർ സ്വദേശി ടി.പി. ജോൺസണാണ് മരിച്ചത്. ഹമ്പ് ചാടുമ്പോൾ അടയ്ക്കാത്ത വാതിലിലൂടെ വീഴുകയായിരുന്നു. തുടർന്ന് ബസിന്റെ പിൻഭാഗത്തെ ടയർ ജോൺസന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.