ബസ് സമരം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: ആന്റണി രാജു
പല ജില്ലകളിലും ബസുകൾ ഓടുന്നുണ്ട്. ഇന്ന് വൈകുന്നേരം മുതൽ ഭൂരിഭാഗം ബസുകളും ഓടുമെന്നാണ് കരുതുന്നത്. ജനങ്ങളെ മുൾമുനയിൽ നിർത്തി ആവശ്യം സാധിക്കാമെന്ന ധാരണ വേണ്ട. ഉള്ള സൗകര്യംവെച്ച് കെഎസ്ആർടിസി പരമാവധി സർവീസ് നടത്തും.
Update: 2022-03-25 10:43 GMT
സ്വകാര്യ ബസ് സമരം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ജനങ്ങളെ മുൾമുനയിൽ നിർത്തുന്ന സമരം ശരിയാണോ എന്ന് ബസ് ഉടമകൾ ആലോചിക്കണം. നിരക്ക് വർധന തത്വത്തിൽ തീരുമാനിച്ചിട്ടും സമരം ചെയ്യുന്നത് അപക്വമാണ്. 30ന് ചേരുന്ന എൽഡിഎഫ് യോഗത്തിന് ശേഷം മാത്രമേ നിരക്ക് വർധനയിൽ അന്തിമ തീരുമാനമുണ്ടാവൂ എന്നും മന്ത്രി വ്യക്തമാക്കി.
പല ജില്ലകളിലും ബസുകൾ ഓടുന്നുണ്ട്. ഇന്ന് വൈകുന്നേരം മുതൽ ഭൂരിഭാഗം ബസുകളും ഓടുമെന്നാണ് കരുതുന്നത്. ജനങ്ങളെ മുൾമുനയിൽ നിർത്തി ആവശ്യം സാധിക്കാമെന്ന ധാരണ വേണ്ട. ഉള്ള സൗകര്യംവെച്ച് കെഎസ്ആർടിസി പരമാവധി സർവീസ് നടത്തും. സമരക്കാരോട് പറയാനുള്ളതെല്ലാം പറഞ്ഞു. അവർക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയട്ടെ. സമരം പ്രഖ്യാപിച്ച ശേഷം ആരും ബന്ധപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.