മന്ത്രി ഉദ്ഘാടനം ചെയ്തത് രണ്ടുമാസം മുമ്പ്; ആദ്യമഴയിൽ തന്നെ പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു

അശാസ്ത്രീയമായുള്ള നിർമാണമാണ് റോഡ് തകരാൻ കാരണമെന്നാണ് ആരോപണം

Update: 2023-05-03 02:20 GMT
Editor : Lissy P | By : Web Desk
Advertising

പാലക്കാട്: ഉദ്ഘാടനം കഴിഞ്ഞ് ആദ്യമഴയിൽ തന്നെ പാലക്കാട് ഒറ്റപ്പാലം കുതിരവഴിപ്പാലത്തിന്റെ അപ്രോച്ച്‌റോച്ച് റോഡ് തകർന്നു. റോഡിൽ വലിയ കുഴി രൂപപെട്ടു. അറ്റക്കുറ്റപണി നടത്തി താൽകാലികമായി കുഴി അടച്ചു

ഈ മാർച്ച് നാലിനാണ് നെല്ലികുറുശ്ശി - കുതിവഴിപ്പാലം തുറന്ന് കൊടുത്തത്. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് റോഡ് ഉദ്ഘാടനം ചെയ്തത്. എന്നാൽ ആദ്യ സീസണിലെ മഴയിൽ തന്നെ പാലത്തിന്റെ അപ്രോർച്ച് റോഡ് തകർന്നു.

190 മീറ്ററാണ് അപ്രോച്ച് റോഡ് ഉള്ളത്. ഇതിലാണ് വലിയ കുഴി രൂപപെട്ടത്. അശാസ്ത്രീയമായുള്ള നിർമാണമാണ് റോഡ് തകരാൻ കാരണമെന്നാണ് ആരോപണം. 2026 മാർച്ച് 26 വരെ കരാറുകാരൻ തന്നെ അറ്റക്കുറ്റപണി നടത്തണം. നിലവിൽ പാലത്തിന് ബലക്ഷയമോ മറ്റ് പ്രശ്‌നങ്ങളോ സംഭവിച്ചിട്ടില്ല.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News