'പ്രതികൂല കാലാവസ്ഥയുടെ പേരിൽ രക്ഷാദൗത്യത്തിൽ നിന്ന് പിന്മാറരുത്'; മന്ത്രി മുഹമ്മദ് റിയാസ്
'അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം ഗുരുതരം'
ഷിരൂര്‍ : പ്രതികൂല കാലാവസ്ഥയുടെ പേരിൽ അങ്കോലയിലെ മലയിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള രക്ഷാദൗത്യത്തിൽ നിന്ന് പിന്നോട്ട് പോകുന്നതിനോട് കേരളസർക്കാരിന് യോജിപ്പില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സമയ ബന്ധിതമായി കാര്യങ്ങൾ ചെയ്യണം. രക്ഷാദൗത്യം നടക്കുന്നിടത്തെ വിവരങ്ങൾ കൃത്യമായി അർജുന്റെ കുടുംബത്തെ അറിയിക്കണമെന്നും റിയാസ് പറഞ്ഞു. കുടുംബത്തിനെതിരായ സൈബർ ആക്രമണം ഗുരുതരമാണെന്നും പിന്നിൽ മറ്റ്താൽപര്യമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, അര്‍ജുനായുള്ള തിരച്ചില്‍ പതിമൂന്നാം ദിവസവും തുടരുകയാണ്. മാൽപെയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ഇന്നും പരിശോധന തുടരും.ദൗത്യം ദുഷ്കരമെന്ന് മുങ്ങല്‍ വിദഗ്ധന്‍ കൂടിയായ ഈശ്വർ മാൽപെ പറഞ്ഞു.പുഴയ്ക്കടിയിലെ അടിയൊഴുക്ക് രൂക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.