പി. രാജീവ്, കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

മന്ത്രിയുടെ പ്രസ്താവനയും കോടിയേരിയുടെ ലേഖനവും ചൂണ്ടിക്കാട്ടിയാണ് മാത്യു കുഴൽനാടൻ എം.എൽ.എ നിയമസഭ സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകിയത്

Update: 2022-01-31 12:09 GMT
Advertising

ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന പ്രസ്താവന നടത്തിയ നിയമ മന്ത്രി പി. രാജീവ്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കെതിരെ മാത്യു കുഴൽനാടൻ എം.എൽ.എ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി.

ലോകായുക്ത നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകൾ ഭരണ ഘടന വിരുദ്ധമാണെന്ന ഒരു വിധി കോടതികളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നിരിക്കെ, പ്രസ്തുത നിയമം ഭരണഘടനാ വിരുദ്ധമാണ് എന്ന രീതിയിൽ മന്ത്രി പി. രാജീവ്‌ പ്രസ്താവന നടത്തിയിരുന്നു. ഭരണഘടന വിരുദ്ധമായതിനാലാണ് ഭേദഗതി കൊണ്ട് വന്നതെന്നും സര്‍ക്കാരില്‍ അര്‍പ്പിതമായ ഭരണഘടന അധികാരം ആണ് സര്‍ക്കാര്‍ വിനിയോഗിക്കുന്നതെന്നും പി രാജീവ് പറഞ്ഞു. എത്രയും പെട്ടെന്ന് ഭരണഘടന വിരുദ്ധമായത് ഭരണഘടനയ്ക്ക് വിധേയമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മന്ത്രിസഭയില്‍ കൂട്ടായി എടുത്ത തീരുമാനത്തിന്റെ ഭാഗമാണ് ഭേദഗതിയെന്നും മന്ത്രി പറഞ്ഞിരുന്നു. 

 സമാനരീതിയിലുള്ള വാദഗതികൾ ഉന്നയിച്ചുകൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനി ദിനപത്രത്തിൽ ലേഖനവും എഴുതിയിട്ടുണ്ട്. ഭരണഘടനാ വിരുദ്ധമായിട്ടാണ് സംസ്ഥാനത്ത് ലോകായുക്തക്ക് അധികാരം നല്‍കിയത്. അതിലാണ് മാറ്റം വരുത്തുന്നതെന്നാണ്  കോടിയേരി നടത്തിയ പരാമർശം. മന്ത്രിയുടെ പ്രസ്താവനയും കോടിയേരിയുടെ ലേഖനവും ചൂണ്ടിക്കാട്ടിയാണ് മാത്യു കുഴൽനാടൻ എം.എൽ.എ നിയമസഭ സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകിയത്.




Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News