'ഇങ്ങനെയായിരുന്നില്ല കൊച്ചി': മാലിന്യ സംസ്‌കരണത്തിൽ കേരളത്തെ വിമര്‍ശിച്ച് മന്ത്രി പിയൂഷ് ഗോയൽ
'ശുചിത്വ ഇൻഡക്സിൽ എട്ട് കൊല്ലം കൊണ്ട് കൊച്ചി അഞ്ചാം സ്ഥാനത്തു നിന്ന് 324ആം സ്ഥാനത്തേക്ക് താഴ്ന്നു'
Update: 2022-06-07 03:48 GMT
കൊച്ചി: സംസ്ഥാനത്തെ മാലിന്യ സംസ്കരണത്തിൽ വിമർശനവുമായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ. ശുചിത്വ ഇൻഡക്സിൽ എട്ട് കൊല്ലം കൊണ്ട് കൊച്ചി അഞ്ചാം സ്ഥാനത്തു നിന്ന് 324ആം സ്ഥാനത്തേക്ക് താഴ്ന്നു. കൊച്ചി നഗരത്തിലെ മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യാത്തത് ഖേദകരമാണെന്നും പിയൂഷ് ഗോയൽ കുറ്റപ്പെടുത്തി. എറണാകുളം ക്വീൻസ് വാക്ക് വേയില്‍ പ്ലോഗിങിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
"കൊച്ചിയിലെ ശുചിത്വം നിറഞ്ഞ മനോഹരമായ തെരുവുകള്‍ എനിക്ക് ഓര്‍മയുണ്ട്. 2015ല്‍ രാജ്യത്തെ ശുചിത്വ ഇന്‍ഡക്സില്‍ അഞ്ചാം സ്ഥാനത്തായിരുന്നു കൊച്ചി. കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് 324ആം സ്ഥാനത്തേക്ക് കൊച്ചി താഴ്ന്നു. അതില്‍ വലിയ ദു:ഖമുണ്ട്"- പീയൂഷ് ഗോയല്‍ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മന്ത്രി കൊച്ചിയിലെത്തിയത്.