എസ്.എസ്.എല്‍.സി, പ്ലസ് 2 പരീക്ഷകള്‍ക്കുള്ള ഒരുക്കം പൂർത്തിയായതായി മന്ത്രി വി ശിവന്‍ കുട്ടി

ജൂണ്‍ ഒന്നിന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം നടത്തും

Update: 2022-03-27 16:28 GMT
Editor : ijas
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി,പ്ലസ് 2 പരീക്ഷകള്‍ക്കുള്ള ഒരുക്കം പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. ഒമ്പത് ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്.പ്ലസ് 2 പരീക്ഷ ഈ മാസം 30നും എസ്.എസ്.എല്‍.സി പരീക്ഷ 31നും ആരംഭിക്കും. ജൂണ്‍ ഒന്നിന് തന്നെ അടുത്ത അധ്യയന വര്‍ഷം തുടങ്ങും.

4,27,407 വിദ്യാര്‍ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. നാല് ലക്ഷത്തി മുപ്പത്തി രണ്ടായിരത്തി നാന്നൂറ്റി മുപ്പത്തിയാറ് വിദ്യാര്‍ഥികള്‍ പ്ലസ് 2 പരീക്ഷയും മുപ്പത്തിയൊന്നായിരത്തി മുന്നൂറ്റി മുപ്പത്തി രണ്ട് കുട്ടികൾ വി.എച്ച്.എസ്.ഇ പരീക്ഷയും എഴുതുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്ക് സ്‌കൂളുകളിൽ നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്താന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി പറഞ്ഞു. ജൂണ്‍ ഒന്നിന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം നടത്തും. സ്കൂള്‍ തുറക്കുന്നതിനായി ആരോഗ്യവകുപ്പടക്കമുള്ള വിവിധ വകുപ്പുകളുമായി ചര്‍ച്ച നടത്തും. അടുത്ത അധ്യയന വർഷം മുതൽ സ്കൂളുകളില്‍ പ്രത്യേക അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കും. മേയ് മാസത്തില്‍ പ്ലാൻ രൂപീകരിക്കുന്നതിനായി സ്‌കൂളുകളിൽ ശിൽപശാലകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

Full View

Minister V Sivankutty said that the preparations for the SSLC and Plus 2 examinations have been completed

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News