'മന്ത്രിമാർ തീരുമാനങ്ങളെടുക്കുന്നില്ല, മുഖ്യമന്ത്രിക്ക് വിടുന്നു'; വിമർശനവുമായി സി.പി.എം സംസ്ഥാന കമ്മിറ്റി

''പൊലീസിൽ സർക്കാരിന് നിയന്ത്രണം വേണം. പൊലീസ് സ്വതന്ത്രമായി പ്രവർത്തിക്കുന്നതാണ് പരാതികൾക്ക് ഇടയാക്കുന്നത്.''

Update: 2022-08-11 16:39 GMT
Advertising

തിരുവനന്തപുരം: മന്ത്രിമാരുടെ പ്രവർത്തനത്തെ രൂക്ഷമായി വിമർശിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി. മന്ത്രിമാര്‍ തീരുമാനങ്ങളെടുക്കുന്നില്ല, എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിക്ക് വിടുകയാണെന്നാണ് വിമര്‍ശനം. തദ്ദേശം, ആരോഗ്യം, ഗതാഗതം, പൊതുമരാമത്ത് എന്നീ വകുപ്പുകൾക്കെതിരെയാണ് വിമർശനമുയര്‍ന്നത്.

ചില മന്ത്രിമാർ വിളിച്ചാൽ ഫോണെടുക്കുന്നില്ലെന്നും ആവര്‍ത്തിച്ച് വിളിച്ചാലും പ്രതികരിക്കാൻ കൂട്ടാക്കാത്തവരുണ്ടെന്നും സംസ്ഥാന കമ്മിറ്റി വിമര്‍ശിച്ചു. മന്ത്രിമാരുടെ പേരുകൾ പരാമർശിക്കാതെയാണ് കുറ്റപ്പെടുത്തൽ.    

പൊലീസിനെതിരെയും സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. പൊലീസിൽ സർക്കാരിന് നിയന്ത്രണം വേണം. പൊലീസ് സ്വതന്ത്രമായി പ്രവർത്തിക്കുന്നതാണ് പരാതികൾക്ക് ഇടയാക്കുന്നതെന്നും സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. അതേസമയം, സർക്കാരിന്റെ പ്രവർത്തനം പൊതുവിൽ തൃപ്തികരമാണെന്നും എന്നാല്‍, രാഷ്ട്രീയ വിഷയങ്ങളെ പ്രതിരോധിക്കുന്നതിൽ പോരായ്മയുണ്ടെന്നുമാണ് വിലയിരുത്തല്‍.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News