ഇ.പി-ജാവഡേക്കർ കൂടിക്കാഴ്ച അടഞ്ഞ അധ്യായമല്ല: എം.കെ മുനീർ

മുഖ്യമന്ത്രി പിണറായി വിജയനും ഇ.പി ജയരാജനും എന്തിന് ജാവഡേക്കറെ കണ്ടു എന്നതിന് ഉത്തരം പറയണം

Update: 2024-05-01 04:02 GMT
Advertising

കോഴിക്കോട്: ഇ.പി ജയരാജൻ-ജാവഡേക്കർ കൂടിക്കാഴ്ച അടഞ്ഞ അധ്യായമല്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ. ആദ്യമായി മാധ്യമങ്ങളുടെ മുമ്പിൽ ജാവഡേക്കറെ കണ്ടെന്ന് പറഞ്ഞത് ഇ.പി ജയരാജനാണ്. മുഖ്യമന്ത്രി പിണറായി വിജയനും ഇ.പി ജയരാജനും എന്തിന് ജാവഡേക്കറെ കണ്ടു എന്നതിന് ഉത്തരം പറയണം. ജാവഡേക്കറെ കണ്ടതിന്റെ പേരിൽ ഇ.പിയെ പുറത്താക്കിയാൽ മറ്റു പല കാര്യങ്ങളും പുറത്ത് വരും. എം കെ മുനീർ മീഡിയവണിനോട് പറഞ്ഞു.

വടകരയിൽ വർഗീയ ധ്രുവീകരണം നടത്തിയത് സി.പി.എമ്മാണ്. ഷാഫി പറമ്പിൽ വന്നിറങ്ങിയ മുതൽ ഈ അക്രമണമുണ്ടായി. പരാജയം ഉണ്ടാവുമെന്നറിയുന്നതിനാൽ വർഗീയമായാണ് ജയിച്ചതെന്ന് കാണിക്കാനാണ് സി.പി.എം ശ്രമം. നേരത്തേ നടന്ന കൂടിക്കാഴ്ചയായതുകൊണ്ടാണ് അത് കഴിഞ്ഞ സംഭവമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News