സഖാവ് എം.വി ജയരാജൻ...നിങ്ങളാണ് ശരി: എം.എം മണി

അരിക്കൊമ്പനെ പിടികൂടരുതെന്ന കോടതി നിലപാടിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്‌

Update: 2023-03-29 14:43 GMT
MM Mani against governor

MM Mani 

AddThis Website Tools
Advertising

തിരുവനന്തപുരം: ജഡ്ജിമാർക്കെതിരായ എം.വി ജയരാജന്റെ പഴയ വിമർശനം ഓർമിപ്പിച്ച് എം.എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അരിക്കൊമ്പനെ പിടികൂടുന്നതിനെതിരെ കോടതി നിലപാടിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 'സഖാവ് എം.വി ജയരാജൻ...നിങ്ങളാണ് ശരി'-എന്നാണ് മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Full View

റേഡിയോ കോളർ വെക്കാൻ വേണ്ടി മാത്രം അരിക്കൊമ്പനെ മയക്കുവെടിവെക്കാം എന്നാണ് ഒടുവിൽ കോടതി പറഞ്ഞു. കുംകി ആനകളും ഉദ്യോഗസ്ഥരും പ്രദേശത്ത് തുടരണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കോടതി നിലപാടിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു. അരിക്കൊമ്പനെ പിടികൂടുന്ന കാര്യത്തിൽ തീരുമാനമെടുക്കാത്തതിൽ പ്രതിഷേധിച്ചാൽ ഹർത്താൽ പ്രഖ്യാപിച്ചത്.

പാതയോരത്തെ പൊതുപരിപാടികൾ നിരോധിച്ച കോടതി ഉത്തരവിനെതിരെയായിരുന്നു എം.വി ജയരാജൻ വിമർശനമുന്നയിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News