എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് എം.എം മണി
Update: 2022-01-10 09:27 GMT
ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് സി.പി.എം നേതാവ് എം.എം മണി എം.എൽ.എ. കോൺഗ്രസ് ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇടുക്കിയിൽ നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. പുറത്ത് നിന്നെത്തിയവരാണ് ധീരജിനെ കുത്തിയത്. സംഘർഷമുണ്ടായില്ലെന്നും തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് അക്രമണമുണ്ടായതെന്നും എം.എം മണി പറഞ്ഞു.
കോളേജിൽ സംഘർഷമുണ്ടായിരുന്നില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.വി വർഗീസും ആവർത്തിച്ചു. പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവരാണ് കൊലപാതകം നടത്തിയത്. നിഖിൽ പൈലി എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കുത്തിയതെന്നും അദ്ദേഹം പറഞ്ഞു. നെഞ്ചിൽ കുത്തേറ്റാണ് ധീരജ് മരിച്ചത്.
Summary : MM Mani says assassination of SFI activist planned