പൊലീസ് കസ്റ്റഡിയിലെടുത്ത മോഫിയയുടെ സഹപാഠികളെ വിട്ടയച്ചു

കേസെടുക്കില്ലെന്നും ആലുവ എസ്.പിയെ കണ്ട് പരാതി നൽകാനുള്ള സൗകര്യം ചെയ്തുകൊടുക്കാമെന്നും പൊലീസ് ഉറപ്പ് നൽകി.

Update: 2021-11-25 12:57 GMT
Advertising

ആലുവയിൽ സ്ത്രീധനപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയയുടെ സഹപാഠികളെ പൊലീസ് വിട്ടയച്ചു. കേസെടുക്കില്ലെന്നും ആലുവ എസ്.പിയെ കണ്ട് പരാതി നൽകാനുള്ള സൗകര്യം ചെയ്തുകൊടുക്കാമെന്നും പൊലീസ് ഉറപ്പ് നല്‍കി. നാല് പേർക്ക് എസ്പിയെ കാണാൻ അനുവാദം നൽകിയിട്ടുണ്ട്. ഇവരെ എസ്.പി ഓഫീസിലെത്തിച്ചു. 

ആലുവ സി.ഐ സുധീറിനെതിരെ പരാതി നൽകാനെത്തിയപ്പോള്‍ 23 വിദ്യാര്‍ഥികളെയായിരുന്നുപൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ നേരത്തെ എസ്.പി ഓഫീസ് ഉപരോധിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ എടത്തല സ്റ്റേഷനിലേക്കായിരുന്നു മാറ്റിയത്. ഇവിടെയും വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 

പൊലീസിന്‍റെ സമീപനം വളരെ മോശമായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പ്രതികരിച്ചിരുന്നു. സമരം ചെയ്യാന്‍ നിങ്ങളാരാണെന്നും എല്‍.എല്‍.ബി ഭാവി കളയുമെന്നും ഭീഷണിപ്പെടുത്തിയതായും അവര്‍ പറയുന്നു. തങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള പ്രകോപനവും ഉണ്ടായിരുന്നില്ലെന്നും എന്നിട്ടും വിദ്യാര്‍ഥിനികളെയടക്കം വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റിയതെന്നും വിദ്യാര്‍ഥികള്‍ കൂട്ടിച്ചേര്‍ത്തു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News