ഇടുക്കി ജില്ലയിലും മോന്‍സന്‍റെ തട്ടിപ്പ്; തട്ടിപ്പിനിരയായത് നൂറിലധികം പേര്‍

1992ല്‍ രാജകുമാരിയിലെ മാനേജ്മെൻറ്റ് സ്കൂളിലേക്ക് ഭാര്യക്ക് സ്ഥലമാറ്റം കിട്ടിയതോടെയാണ് മോൻസന്‍ മാവുങ്കൽ ഹൈറേഞ്ചിലെത്തുന്നത്

Update: 2021-10-03 01:54 GMT
Editor : Nisri MK | By : Web Desk
Advertising

ഇടുക്കി ജില്ലയിൽ മോൻസന്‍ മാവുങ്കലിന്‍റെ തട്ടിപ്പിനിരയായത് നൂറിലധികം പേര്‍. കര്‍ഷകത്തൊഴിലാളികളും സ്വര്‍ണമുതലാളിയുമുള്‍പ്പെടെ വിവിധ മേഖലയിലുളളവര്‍ മോന്‍സന്‍റെ തട്ടിപ്പിനിരയായി.

1992ല്‍ രാജകുമാരിയിലെ മാനേജ്മെൻറ്റ് സ്കൂളിലേക്ക് ഭാര്യക്ക് സ്ഥലമാറ്റം കിട്ടിയതോടെയാണ് മോൻസന്‍ മാവുങ്കൽ ഹൈറേഞ്ചിലെത്തുന്നത്. രാജകുമാരി,രാജാക്കാട്, ശാന്തൻപാറ, സേനാപതി മേഖലകളിലാണ് മോന്‍സന്‍ തട്ടിപ്പ് നടത്തിയത്.

രാജകുമാരിയിലെ നിരവധി കർഷകർ, സേനാപതി പഞ്ചായത്തിലെ പൊതുപ്രവർത്തകർ, രാജാക്കാട്ടിലെ പ്രമുഖ സ്വർണ്ണ വ്യാപാരി, സ്വകാര്യ ഹോസ്പിറ്റൽ ഉടമ, അങ്ങനെ നീളുന്നു തട്ടിപ്പിനിരയായവരുടെ എണ്ണം. കൊച്ചിയിൽ ഗാനമേള ട്രൂപ്പുകളുടെ കൈയിൽ നിന്നും വിലകൂടിയ മൈക്ക് സെറ്റും മിക്‌സറും എടുത്ത് നൽകാം എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്നാണ് സേനാപതി സ്വദേശി ബിനോയിയുടെ പരാതി.

കിട്ടാനുള്ള പണത്തിനു പകരം ടെലിവിഷൻ,റെഫ്രിജേറ്റർ,വാഷിംഗ് മെഷീൻ തുടങ്ങിയ ഉപകരണങ്ങൾ നൽകി സാധാരണക്കാരുടെ പരാതി പരിഹരിക്കാന്‍ മോൻസന്‍ ശ്രമിച്ചുവെന്നും നാട്ടുകാര്‍ പറയുന്നു. മോന്‍സന്‍റെ ഹൈറേഞ്ചിലെ തട്ടിപ്പ് കഥകള്‍ പുറത്തു വന്നതോടെ തട്ടിപ്പിനിരായ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത് വരികയാണ്.

Full View


Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News